പ്രചാരണ പോസ്റ്റർ മോശമായി ചിത്രീകരിച്ചു, പൊവ്വൽ രണ്ടാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി ആദൂർ പോലീസിൽ പരാതി നൽകി
മുളിയാർ പഞ്ചായത്ത് പൊവ്വൽ രണ്ടാം വാർഡ് സ്ഥാനാർത്ഥിയായ അച്ചുവിന്റെ പ്രചാരണ പോസ്റ്റർ മതാകീയമായി ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് ആദൂർ പോലീസ്റ്റേഷനിൽ പരാതി നൽകി.
ഈ തിരഞ്ഞെടുപ്പിൽ മുളിയാർ ഗ്രാമപഞ്ചായത്ത് പൊവ്വൽ രണ്ടാം വാർഡ് എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാണ് അച്ചു. അച്ചു അടക്കമുള്ള മുളിയാർ പഞ്ചായത്ത് എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ പ്രചരണ പോസ്റ്റിൽ അച്ചുവിന്റെ ഫോട്ടോയുടെ മേൽ മാത്രം ഹൈന്ദവ വിശ്വാസാചാര പ്രകാരമുള്ള പൊട്ടുതൊട്ട് ചിത്രത്തെ അധിക്ഷേപിക്കുന്ന രീതിയിൽ ചിലർ ചിത്രീകരണം നടത്തിയിരുന്നു .
വളരെ ഏറെ സമാധാന അന്തരീക്ഷത്തിൽ നിൽക്കുന്ന നാടിനെ കലുഷിതമാക്കാൻ ഏതോ നിഗൂഢ ശക്തികൾ ചെയ്ത ശ്രമമെന്ന് ബലമായി സംശയിക്കുന്നു എന്ന് എൽ ഡി എഫ് ആരോപിച്ചു.
പൊവ്വൽ ടൗണിലുള്ള രിഫായി ഹോട്ടലിൽ വെച്ചാണ് പോസ്റ്റിനെ ഈ രീതിയിൽ ചിത്രീകരിച്ചിട്ടുള്ളത് എന്നത് ബോധ്യമായിട്ടുണ്ട്. ഇത്തരം രീതി സ്വീകരിച്ചവർക്കെതിരെ ആവശ്യമായ നിയമ നടപടി കൈക്കൊള്ളണമെന്ന് എൽ ഡി എഫ് ആവശ്യപ്പെട്ടു.

No comments