ലോക രോഗ പ്രതിരോധ ദിനം വ്യത്യസ്തമാക്കി ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രം
ചെങ്കള പഞ്ചായത്ത് ഹാളില്‍ നടന്ന ലോക രോഗ പ്രതിരോധ ദിന പരിപാടിയില്‍ ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷമീമ തന്‍വീര്‍ അദ്ധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ കൊവിഡ് ഭീതിമൂലം മാറ്റിവെയ്‌ക്കേണ്ടതില്ലെന്ന് മെഡിക്കൽ ഓഫീസർ സൂചിപ്പിച്ചു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സുരക്ഷിതമായി തന്നെ കുഞ്ഞുങ്ങള്‍ക്ക് കുത്തിവെപ്പുകള്‍ നല്‍കാനുള്ള സൗകര്യങ്ങള്‍ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി കുട്ടികള്‍ക്കുള്ള കുത്തിവെപ്പുകള്‍ യഥാസമയം നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ലോകാരോഗ്യസംഘടനയുടെ ആഹ്വാന പ്രകാരം ആചരിക്കുന്ന യജ്ഞങ്ങളിൽ ഒന്നാണ് നവം: 10 ലോക രോഗ പ്രതിരോധ ദിനം. രോഗപ്രതിരോധ വാക്സിനേഷനെക്കുറിച്ചും അവമൂലം തടയാവുന്ന രോഗകങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാനും പ്രതിരോധനമുറകൾ സാർവ്വത്രികമാക്കാനുമുദ്ദേശിച്ചാണ് ഈ ദിനാചരണം.
ഇരുപത്തിഅഞ്ചോളം രോഗങ്ങളെ പ്രതിരോധിക്കാൻ മരുന്നുമുറകൾ (immunization) ലഭ്യമാണ്. മീസൽസ്, വില്ലൻ ചുമ, ഡിഫ്തീരിയ, പിള്ള വാതം, ടെറ്റനസ്സ് എന്നിവ അവയിൽ ചിലത് മാത്രം.
പ്രതിരോധ മുറകൾ അവലംബിക്കുന്നതിനാൽ പ്രതിവർഷം 20മുതൽ 30 ലക്ഷം വരെ ജീവനുകൾ രക്ഷിക്കാനാവുന്നു എന്ന് കരുതപ്പെടുന്നു. എന്നാൽ രണ്ട് കോടിയ്ക്കുമേൽ ശിശുക്കൾക്ക് ഇന്നും പ്രതിരോധമുറകൾ അപ്രാപ്യമാണ്, പ്രത്യേകിച്ച് ദരിദ്ര രാജ്യങ്ങളിൽ എന്ന്
മുളിയാര്‍ ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു പറഞ്ഞു. വിവിധ രോഗങ്ങള്‍ക്കെതിരെയുള്ള കുത്തിവെപ്പുകളെ കുറിച്ച് പൊതുജങ്ങളില്‍ അവബോധമുണ്ടാക്കുകയും അവ യഥാസമയം എടുക്കാന്‍ പ്രോത്സാഹനം നല്‍കുകയുമാണ് ദിനാചരണത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം സുചിപ്പിച്ചു.
പബ്ലിക് ഹെൽത്ത് നേഴ്സ് ഇന്‍ചാര്‍ജ് ജലജ സ്വാഗതം പറഞ്ഞു. ആറ് കുടുംബക്ഷേമ ഉപകേന്ദ്രത്തിന് കീഴിലെ ജനനം മുതല്‍ 5 വയസ്സ് വരെ എല്ലാ പ്രതിരോധ കുത്തിവെപ്പുകളും കൃത്യമായി എടുത്ത കുഞ്ഞുങ്ങളില്‍ നിന്നും നറുക്കെടുപ്പിലൂടെ ആറു പേരെ തിരഞ്ഞെടുത്തു അനുമോദനവും പ്രോത്സാഹന സമ്മാനവും നല്‍കി ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രം വ്യത്യസ്തമായി.
പബ്ലിക് ഹെൽത്ത് നേഴ്സ് സൂപ്പർവൈസർ എൻ.ജി.തങ്കമണി പ്രോത്‌സാഹന സമ്മാനം വിതരണം ചെയ്ത് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് രാജേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷ്ണ പ്രസാദ്, ഉഷ.ഒ.കെ, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ സബീന, നിഷ, ആശാ മോള്‍, ബിന്ദു, അശ്വതി പ്രസംഗിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആസിഫ് നന്ദി പറഞ്ഞു.
No comments