ചെർക്കളയുടെ ഹൃദയഭാഗത്ത് 24 മണിക്കൂറും പ്രവർത്തനസജ്ജമായി മയ്യത്ത് പരിപാലന കേന്ദ്രമൊരുങ്ങുന്നു
ചെർകള :ചെർക്കളയുടെ ഹൃദയഭാഗത്ത് 24 മണിക്കൂറും പ്രവർത്തനസജ്ജമായി മയ്യത്ത് പരിപാലന കേന്ദ്രമൊരുങ്ങുന്നു.
27 ലക്ഷം രൂപ ചെലവിൽ
മതപണ്ഡിതന്മാരുടെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോടു കൂടിയാണ് മയ്യത്ത് പരിപാലന കേന്ദ്രം നിർമ്മിക്കുന്നത്.
പതിനാലോളം ഫ്രീസർ സംവിധാനം, അനാഥ മയ്യത്തുകൾ കബറടക്കാനുള്ള കബർസ്ഥാൻ, ഒരേ സമയം മൂന്ന് മയ്യിത്തുകൾ കുളിപ്പിക്കാനുള്ള ഹൈടെക് സംവിധാനം,സൗജന്യ ആംബുലൻസ് സൗകര്യം എല്ലാം ഇവിടെയുണ്ടാകും.
ജില്ലയിലെ പ്രത്യേകിച്ച് പുതിയ സാഹചര്യത്തിൽ മയ്യിത്ത് പരിപാലന രംഗത്ത് നേരിടുന്ന പ്രതിസന്ധി മറികടക്കാൻ നൂതനമായ സംവിധാനം ഏറെ ഫലപ്രദമാകുമെന്നും, കക്ഷി രാഷ്ട്രീയ സംഘടനകൾക് അധീതമായി എല്ലാവരും ഉൾകൊള്ളുന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലായിരിക്കും ഓരോ പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ട് പോകുകയെന്നും പിന്നിലെ പ്രവർത്തകർ അറിയിച്ചു.
No comments