Breaking News

വിദ്യാനഗർ ചാലയിലെ മജീദ് ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ

 

കാസറഗോഡ് :
വിദ്യാനഗർ ചാലയിലെ മജീദ് സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ,വീട്ടിലെ ബെഡ്‌റൂമിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മജീദ്.
ചാലയിലെ ടി ഡി സൈനുദ്ദീന്റെ മകനാണ്, നാട്ടിൽ എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു .
 ചുമട്ടുതൊഴിലാളിയായും കൂലി തൊഴിൽ ചെയ്തും ഉപജീവനം നയിച്ചുവരികയായിരുന്നു.
 മജീദിന്റെ മരണത്തിലെ ഞെട്ടലിലാണ് നാട്, മരണത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
 അപ്രതീക്ഷിത മരണവിവരമറിഞ്ഞു നാട്ടുകാരും,പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

കുറച്ച് കാലമായി ലഹരി ആസക്തിക്ക് അടിമപ്പെട്ടതായും, തന്മൂലം സംഭവിച്ച സാമ്പത്തിക ബാധ്യതയും മറ്റ് കാരണങ്ങളും ആത്മഹത്യയിലേക്ക്  മജീദിനെ നയിച്ചതാണോ എന്നും സംശയിക്കുന്നു.
 പോസ്റ്റ്മോർട്ട  നടപടികൾക്കായി മൃതദേഹം ജനറൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകും, ശേഷം കബറടക്കം നടക്കും.

No comments