Breaking News

മത്സരം അയ്യപ്പനും സ്വരാജും തമ്മിലെന്ന് പ്രചരിപ്പിച്ചു; കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കി എം. സ്വരാജ്

 

തിരുവനന്തപുരം: മുന്‍മന്ത്രി കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് ജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എതിര്‍സ്ഥാനാര്‍ത്ഥി എം. സ്വരാജ് ഹൈക്കോടതിയില്‍ ഹരജി നല്‍കി. ബാബു തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് സ്വരാജിന്റെ ഹരജിയില്‍ പറയുന്നു.

ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ടഭ്യര്‍ത്ഥന നടത്തിയെന്നും തെരഞ്ഞെടുപ്പ് സമയത്തെ വോട്ടേര്‍സ് സ്ലിപ്പില്‍ അയ്യപ്പന്റെ ചിത്രമുപയോഗിച്ചെന്നും ഹരജിയില്‍ പറയുന്നു.

മത്സരം അയ്യപ്പനും സ്വരാജും എന്ന രീതിയില്‍ പ്രചരിപ്പിച്ചുവെന്നും സ്വരാജ് പറയുന്നു. ബാബു തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനാല്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ഹരജിയില്‍ ആവശ്യപ്പെടുന്നു.

No comments