Breaking News

ജില്ലാ പോലീസിൽ കൂട്ട സ്ഥലമാറ്റം; പോലീസിൽ പരിഷ്കരണത്തിന് ഒരുങ്ങി കേരള സർക്കാർ

 

കാസർഗോഡ്: കേരള പൊലീസിൽ അടിമുടി പരിഷ്‌കരണത്തിന് ഒരുങ്ങി കേരള സർക്കാർ. തത്ഫലമായി കാസറഗോഡ് പോലീസിലും കാതലായ മാറ്റങ്ങൾ ഉണ്ടാവും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഡി. വൈ. എസ്. പി മരെയും സ്റ്റേഷൻ ഹൗസ് ഓഫീസർമാരെയും സ്ഥലം മാറ്റാൻ കേരള സർക്കാർ ഉത്തരവിറക്കി. പി ബാലകൃഷ്ണൻ നായരെ കാസറഗോഡ് ഡി. വൈ. എസ്. പി യായും, ഡോ. ബാലകൃഷ്ണനെ കാഞ്ഞങ്ങാട് ഡി. വൈ. എസ്. പി. യായും സി. കെ. സുനിൽകുമാറിനെ ബേക്കൽ ഡി. വൈ എസ്. പി യായും നിയമിച്ചു. 
കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിലെ ശ്രീഹരിയെ നീലേശ്വരത്തെക്കും മലപുറത്തെ പ്രേമദാസനെ ചിറ്റാരിക്കല്ലിലെക്കും പൊന്നാനിയിലെ പി നാരായണനെ ചന്ദേരയിലേക്കും ബേപ്പൂരിലെ പ്രമോദിനെ കുമ്പള യിലേക്കും കൂരാച്ചുണ്ടിലെ അനിൽകുമാർ നെ വെള്ളരിക്കുണ്ട് ലേക്കും അമ്പലവയലിലെ രഞ്ജിത്ത് രവീന്ദ്രനെ അമ്പലത്തറയിലേക്കും മണ്ണുത്തിയിലെ അജിത് കുമാറിനെ കാസർഗോഡ് ലേക്കും സ്ഥലംമാറ്റി.

ഏലത്തൂരിലെ മനോജിനെ വിദ്യാനഗറിലേക്കും കൊടുവള്ളിയിലെ ദാമോദരനെ ബേഡകത്തെക്കും പെരുമണ്ണമൊഴിയിലെ അനൂപ് കുമാറിനെ കാസർകോട് സൈബർക്രൈംലേക്കും വെള്ളമുണ്ടയിലെ ഷൈൻ നെ ഹൊസ്ദുർഗ് ലേക്കും കണ്ണൂരിലെ സന്തോഷ് കുമാറിനെ മഞ്ചേശ്വരത്തും, മാനന്തവാടിയിലെ മുകുന്ദനെ അദൂറിലേക്കും കണ്ണൂർ സിറ്റി യിലെ ഉത്തംദാസ് നെ മേൽപറമ്പിലേക്കും ഉണ്ണികൃഷ്ണനെ രാജപുരത്തും ചിറ്റരികല്ലിലെ രാജേഷിനെ ബേക്കലെത്തേക്കും അരുൺ നെ തളങ്കരയിലെക്കും ദിലീഷിനെ കുമ്പള തീരത്തേക്കും കുമ്പളയിലെ അനിൽ നെ ഇടക്കടിലേക്കും ചീമേനിയിലെ ഫായിസ് അലിയെ നാദപുരത്തേക്കും  കാസർഗോട്ടെ ബാബുവിനെ പരിയരത്തേക്കും വിദ്യാനഗറിലെ ശ്രീജിത്തിനെ കണ്ണൂർ ടൗണിലേക്കും സ്ഥലംമാറ്റി. ബേക്കലിലെ പ്രദീഷ് നെ കണ്ണൂരിലേക്ക്, ബേഡകത്തെ വിനോയിയെ ഇരിട്ടിയിലേക്കും സൈബർ ക്രൈമിലെ സിൽജിത് നെ ബേപ്പുറിലേക്കും ഹോസ്ദുർഗ്ഗ യിലെ മണിയെ കണ്ണൂരിലേക്കും മഞ്ചേശ്വരത്തെ അരുൺ ദാസ് നെ ആറളത്തേക്കും ആദൂറിലെ സതീശനെ കണ്ണൂർ സിറ്റിയിലെക്കും മേൽപറമ്പിലെ സനിലിനെ തലശ്ശേരിയിലെക്കും രാജപുരത്തെ ബിജോയ് യെ പേരാവൂരിലെക്കും മാറ്റി.

No comments