Breaking News

'ആരറിയുന്നുവോ പ്രവാസിയുടെ നൊമ്പരം...' മടക്ക യാത്രക്കായി കനിവ് കാത്ത് കഴിയുന്ന പാവം പ്രവാസികൾ കൊടുവളപ്പ് RAK എഴുതുന്നു ✍🏻


വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് അവധിക്ക് നാട്ടിൽ എത്തിയ ഒരുപാട് പ്രവാസി സുഹൃത്തുക്കൾ തിരിച്ച് പോവാൻ സാധിക്കാതെ നമ്മുടെ നാട്ടിൽ കഴിയുകയാണ്.

പലരും മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നവരാണ് പലരുടെയും വിസയുടെ കാലാവധി അവസാനിച്ചിരിക്കുന്നു.

ഇവരുടെ ഇപ്പോഴത്തെ ആശങ്ക ഇനി ഞങ്ങൾക്ക് തിരിച്ച് പോവാൻ സാധിക്കുമോ ? തിരിച്ച് ചെന്നാൽ ഞങ്ങളുടെ ജോലി ലഭിക്കുമോ എന്നൊക്കെയാണ്.

തീർച്ചയായും ഇത് വലിയ ഒരു പ്രശ്നം തന്നെയാണ് ഒരു പക്ഷെ വിസ കാലാവധി കഴിഞ്ഞവർക്ക് ഇവിടങ്ങളിലെ ഭരണാധികാരികൾ തിരിച്ച് വരാനുള്ള എന്തെങ്കിലും ഇളവുകൾ നൽകാതിരിക്കില്ല

കാരണം ഇതിന് മുമ്പും ഇത്തരത്തിലുള്ള എത്രയോ ഇളവുകളും സൗകര്യങ്ങളും സഹായങ്ങളും നൽകിയവരാണ് ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾ.

ഇവിടെ തിരിച്ചെത്തുമ്പോൾ നേരത്തെ ചെയ്തിരുന്ന ജോലി ലഭിക്കുമോ നഷ്ടപ്പെടുമോ എന്ന വലിയ ഒരു ആശങ്കയും നില നിൽക്കുന്നു

മറ്റൊന്ന് ചെറിയ ചെറിയ സ്ഥാപനങ്ങൾ കഫ്തേരിയ, ഗ്രോസറി, പച്ചക്കറി കട, തയ്യൽ കട, ബാർബർ ഷോപ്പ് എന്നീ സ്ഥാപനങ്ങൾ സ്വന്തമായി നടത്തിയിരുന്ന ആളുകൾ തിരിച്ച് വരാൻ സാധിക്കാതെ അടഞ്ഞ് കിടക്കുകയാണ്

അത്തരം സ്ഥാപനങ്ങൾ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ സാധിക്കുമോ ? നിലവിലുള്ള വാദ്ധ്യതകൾ നികത്തി മുമ്പോട്ട് കൊണ്ട് പോകാൻ ഇന്നത്തെ സാഹചര്യത്തിൽ സാധിക്കുമോ ? എന്നിങ്ങനെ ഉള്ള ഒരുപാട് പ്രശ്നങ്ങൾ സാധാരണക്കാരുടെ മുമ്പിൽ ഉണ്ട്

എന്ത് പ്രതിസന്ധി ഉണ്ടായാലും എങ്ങിനെ എങ്കിലും അവിടെ ഒന്ന് എത്തിയാൽ മതി എന്ന് ആഗ്രഹിക്കുന്ന ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്

തിരിച്ച് പോവാനുള്ള അനുമതി എപ്പോൾ ലഭിക്കും വിമാന സർവ്വീസുകൾ എപ്പോൾ പുനരാരംഭിക്കും എന്നിങ്ങനെ കാത്ത് കഴിയുകയാണ് സാധാരണക്കാരായ നമ്മുടെ പ്രവാസി സുഹൃത്തുക്കൾ

വിമാന സർവ്വീസുകൾ പുനരാരംഭിച്ചാൽ തന്നെ ആദ്യത്തെ കുറച്ച് ദിവസത്തേക്ക് ടിക്കറ്റ് എടുത്ത് വരാൻ സാധാരക്കാരായ പ്രവാസികൾക്ക് സാദ്ധ്യമാവില്ല.

കാരണം ഇന്നത്തെ ഈ സാഹചര്യം മുതലെടുത്ത് പല വിമാന കമ്പനികളും ഭീമമായ ടിക്കറ്റ് നിരക്ക് ഈടാക്കും എന്ന കാര്യത്തിൽ തർക്കമില്ല

നാട്ടിൽ കുടുങ്ങി കിടക്കുന്ന പല പ്രവാസികളും വളരെയധികം പ്രയാസത്തിലാണ് ഉള്ളത് പലരും ചുരുങ്ങിയ അവധിക്ക് നാട്ടിൽ എത്തിയവരാണ് ചിലവിന് പോലും കാശില്ലാതെ ബുദ്ധിമുട്ടുന്ന സുഹൃത്തുക്കൾ ഉണ്ട്

ലോക്ക് ഡൗൺ കാരണം പുറത്ത് ഇറങ്ങാനൊ എന്തെങ്കിലും ജോലി ചെയ്യുവാനൊ ആരോടെങ്കിലും വിശമങ്ങൾ പറയാനൊ സാധിക്കാത്ത അവസഥ

ഇങ്ങിനെ ഉള്ള അവസ്ഥയിൽ വലിയ തുക നൽകി ടിക്കറ്റ് എടുത്ത് വരാൻ പലർക്കും സാദിക്കില്ല

അത്കൊണ്ട് തന്നെ സാധാരണക്കാരായ പ്രവാസികൾക്ക് ടിക്കറ്റ് എടുത്ത് തിരിച്ച് വരണമെങ്കിൽ വിമാന സർവ്വീസുകൾ പുനരാരംഭിച്ച് ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരും.

No comments