ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളറിന്റെ സമ്മാനം ഇന്ത്യക്കാരന്
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളറിന്റെ ഭാഗ്യം സ്വന്തമാക്കി ഇന്ത്യക്കാരന്‍. ഇന്ന് നടന്ന 363-ാം സീരീസ് നറുക്കെടുപ്പിലാണ് ബ്രസീലില്‍ ജോലി ചെയ്യുന്ന മുംബൈ താനെ സ്വദേശി ഗണേഷ് ഷിന്‍ഡെയെ ഭാഗ്യം തുണച്ചത്.
1999ല്‍ ആരംഭിച്ച ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്ന 181-ാമത്തെ ഇന്ത്യക്കാരനാണ് 36കാരനായ ഗണേഷ് ഷിന്‍ഡെ. ഇദ്ദേഹത്തിന്റെ 0207 നമ്പര്‍ ടിക്കറ്റിനാണ് ഏഴര കോടിയോളം രൂപ സമ്മാനം ലഭിച്ചത്.
ഗണേഷ് ഇപ്പോള്‍ ബ്രസീലിലാണുള്ളത്. അവിടെ നാവികനായി ജോലി ചെയ്യുന്ന അദ്ദേഹം നിലവില്‍ അവധിയിലാണ്. ഇതൊരു വലിയ അവസരമാണെന്നും ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.

No comments