Breaking News

പള്ളികളിൽ ജുമുഅ-പെരുന്നാൾ നിസ്ക്കാരങ്ങൾ നിർവ്വഹിക്കാൻ വിശ്വാസികളെ അനുവദിക്കണം- മൂസാ ബി ചെർക്കളം


ചെർക്കള:കോവിഡ് പ്രോട്ടോകോൾ പാലിച്ച് പള്ളികളിൽ പരിപൂർണ്ണ രീതിയിൽ ആരധനാ കർമ്മങ്ങൾ നിർവ്വഹിക്കാൻ സർക്കാർ അനുമതി നൽക്കണമെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി മൂസാ ബി ചെർക്കളം ആവശ്യപ്പെട്ടു.

പള്ളികളിൽ ജുമുഅ- പെരുന്നാൾ നിസ്ക്കാരങ്ങൾ നിർവ്വഹിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സമസ്ത നടത്തുന്ന സമര സംഗമങ്ങളുടെ ഭാഗമായി ചെങ്കള പഞ്ചായത്ത് ഓഫിസിന് മുമ്പിൽ നടത്തിയ സംഗമം മുസാ ബി ചെർക്കളം ഉദ്ഘാടനം ചെയ്തു.

ലത്വീഫ് മൗലവി അദ്യക്ഷത വഹിച്ചു,മുനീർ പി ചെർക്കള സ്വാഗതം പറഞ്ഞു.അബ്ദുല്ലക്കുഞ്ഞി ചെർക്കള മുഖ്യ പ്രഭാഷണം നടത്തി.

അബ്ദുൽ ഖാദർ മൗലവി മേനങ്കോട്,മൊയ്തീൻ ചെർക്കള,പാണലം അബ്ദുള്ള മൗലവി,കെഎം അബ്ദുള്ള ഹാജി,സി എച്ച് മുഹമ്മദ് കുഞ്ഞി വടക്കേക്കര,അബ്ദുള്ള ഹാജി ഗോവ, നൗഫൽ ദാരിമി ഇട നീർ,ശരീഫ് മദീന, അഷ്റഫ് അം തു,മൊയ്തീൻ കുഞ്ഞി സി,ബഷീർ,ആദം കുഞ്ഞി,സിദ്ദിഖ് ചെർക്കള,ലത്വീഫ് ബേനൂർ തുടങ്ങിയവർ പ്രസംഗിച്ചു,സി പി മൊയ്തു മൗലവി നന്ദി പറഞ്ഞു.

ഫോട്ടോ ക്യാപ്ഷൻ:
ജുമുഅ-പെരുന്നാൾ നിസ്ക്കാരങ്ങളടക്കമുള്ള ആരാധനകൾ പള്ളികളിൽ നിർവ്വഹിക്കാൻ അനുമതി  നൽകണം എന്ന് ആവശ്യപ്പെട്ട് സമസ്ത ചെങ്കള പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ സംഗമം മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി മൂസാ ബി ചെർക്കള ഉദ്ഘാടനം ചെയ്യുന്നു.

No comments