പ്രതിരോധം പതിന്മടങ്ങ് വര്‍ധിക്കും; കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസിന് അനുമതി തേടാനൊരുങ്ങി ഫൈസര്‍
കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് സ്വീകരിക്കുന്നത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് ഫൈസര്‍ ബയോടെക്ക്. ഇതിനായി മൂന്നാം ഡോസിന് കൂടി അനുമതി തേടാനൊരുങ്ങുകയാണെന്നും ഇത് സംബന്ധിച്ച് അമേരിക്കന്‍ ഫുഡ് ആന്‍ന്റ് ഡ്രഗ് കണ്‍ട്രോളറിനെ സമീപിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ മൂന്നാം ഡോസുകൂടി സ്വീകരിക്കുമ്പോള്‍ പ്രതിരോധശേഷി പതിന്മടങ്ങ് വര്‍ദ്ധിക്കുമെന്നാണ് ഫൈസറിന്റെ വാദം.
നിലവില്‍ കോവിഷീല്‍ഡ്, ആസ്ട്രസെനക്ക, ഫൈസര്‍ എന്നീ എംആര്‍എന്‍എ വാക്‌സിനുകള്‍ക്ക് രണ്ട് ഡോസാണ് ഉള്ളത്. ഈ വാക്‌സിനുകളുടെ രണ്ട് ഡോസുകളും എടുത്ത് 12 മാസങ്ങള്‍ക്കകം മൂന്നാം ഡോസ് വാക്‌സിന്‍ കൂടിയെടുത്താല്‍ പ്രതിരോധ ശേഷി വര്‍ധിക്കുമെന്നും ഇത് കൊവിഡിനെതിരായ പോരട്ടം ശക്തിപ്പെടുത്തുമെന്നും ഫൈസര്‍ വ്യക്തമാക്കി.
നിലവില്‍ യുഎസ് ജനസംഖ്യയുടെ ഏകദേശം 48 ശതമാനം മാത്രമാണ് ഇതുവരെ പൂര്‍ണ്ണമായും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇതുവരെ രണ്ട് ഡോസ് വാകിസിനെടുക്കാത്ത ഒരു വലിയ ശതാമാനം അവശേഷിക്കെ മൂന്നാം ഡോസ് വാക്‌സിന് അംഗീകാരം നല്‍കണം എന്ന ആവശ്യം ഉടന്‍ ഉന്നയിക്കാന്‍ സാധ്യതയില്ല. ഓഗസ്റ്റ് മാസത്തോടെ മൂന്നാം ഡോസിന് അംഗീകാരം തേടാനാണ് ഫൈസര്‍ ഒരുങ്ങുന്നത്.
കൊവിഡ് വകഭേദങ്ങള്‍ ഉണ്ടാകുന്നത് ഏറെ ആശങ്കയാണ് സൃഷ്ടിക്കുന്നത്. അമേരിക്കയിലെ ഡെല്‍റ്റ വകഭേദത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുകയെന്നതാണ് മൂന്നാം ഡോസുകൊണ്ട് ലക്ഷ്യം വെയ്ക്കുന്നതെന്നും ഫൈസര്‍ വ്യക്തമാക്കി. രോഗ വ്യാപന തോത് കുറയാതെ തുടരുമ്പോഴും മരണ നിരക്ക് കുറയ്ക്കാന്‍ സാധിക്കുന്നത് മുതിര്‍ന്ന പൗരന്മാര്‍ക്കുള്‍പ്പെടെ വാക്‌സിനേഷന്‍ നല്‍കാന്‍ കഴിഞ്ഞതിനാലാണെന്ന് ആരോഗ്യ വിദഗ്ധന്‍ ആന്റണി ഫൗച്ചിയും അഭിപ്രായപ്പെട്ടു.

No comments