വാർഡ് മെമ്പറുടെ അടിയന്തിര ഇടപെടൽ ഫലം കണ്ടു : പൊവ്വലിൽ വീടിന് കുറുകെയായി വീണ മരം, റെഡ് ആർമി സന്നദ്ധ സേനയുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റി
വാർഡ് മെമ്പറുടെ അടിയന്തര ഇടപെടൽ ഫലം കണ്ടു, പൊവ്വൽ എട്ടാംമൈലിലെ അബ്ദുള്ള എ എമ്മിന്റെ വീടിന് തൊട്ടുരുമ്മി കിച്ചൻ ഷെഡിന് മുകളിൽ വീണ മരം പൊവ്വൽ റെഡ് ആർമി സന്നദ്ധ സേനയുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റി.
വിവരം അറിഞ്ഞ ഉടനെ അടിയന്തിരമായി ഇടപെട്ട പൊവ്വൽ 15ആം വാർഡ് മെമ്പർ നബീസ സത്താറിനോടും, ശ്രമദാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പൊവ്വൽ 'റെഡ് ആർമി സന്നദ്ധ സേന' പ്രവർത്തകരോടും ഏറെ കടപ്പെടുന്നതായി അബ്ദുല്ല എ എം പറഞ്ഞു.
പൊവ്വൽ ബെഞ്ച് കോർട് ബ്രാഞ്ച് സെക്രട്ടറി മജീദ് പള്ളിക്കാൽ,അഷ്‌റഫ് മാസ്തിക്കുണ്ട്, ഇമ്രാൻ പൊവ്വൽ,അബ്ദുൽ റഹ്‌മാൻ അന്തിക്കു, നൗഫൽ ഷാഡോ,എന്നിവർ ശ്രമദാന പ്രവർത്തനങ്ങളുടെ ഭാഗമായി.
ചെർക്കള ജാൽസൂർ അന്തർസംസ്ഥാന പാതയിൽ വാഹന യാത്രക്കാർക്കും, തൊട്ടടുത്ത് താമസിക്കുന്ന പരിസരവാസികൾക്കും അപകടഭീഷണി ഉയർത്തി ഒരുപാട് മരങ്ങൾ ഏത് സമയത്തും നിലം പതിക്കാം എന്ന രീതിയിൽ ഉണങ്ങി ദ്രവിച്ച് നിൽക്കുന്നതായും, ബന്ധപ്പെട്ട അധികൃതർക്ക് മുമ്പാകെ വിഷയം ചൂണ്ടിക്കാട്ടുമെന്നും, അടിയന്തരമായി മുറിച്ചു മാറ്റാനുള്ള ഇടപെടൽ ഉണ്ടാവുമെന്നും വാർഡ് മെമ്പർ അറിയിച്ചു.

No comments