Breaking News

അപകടങ്ങൾ തുടർക്കഥയാകുന്നു; പൊവ്വൽ, എട്ടാംമൈൽ, ബോവിക്കാനം അന്തർസംസ്ഥാന പാതയിൽ അപകട ഭീഷണിയുള്ള മരക്കൊമ്പുകൾ മുറിച്ചു മാറ്റണം: അൽ അമീൻ യൂത്ത് ഫെഡറേഷൻ


ബോവിക്കാനം: ദിവസവും പൊവ്വൽ, എട്ടാംമൈൽ, ബോവിക്കാനം അന്തർസംസ്ഥാന പാതയിൽ  നിരവധി അപകടങ്ങൾ നടക്കുകയും യാത്രക്കാർക്ക് ഗുരുതരമായ പരിക്ക് മൂലം ആശുപത്രിയിൽ കഴിയേണ്ടിവരുന്ന സാഹചര്യമാണ്.

റോഡിന്റെ ഇരുവശത്തും മരക്കൊമ്പുകളും കാടും, മൂടിക്കെട്ടി വാഹനങ്ങൾ പരസ്പരം കാണാൻ പറ്റാത്ത അവസ്ഥയാണ്, പാതയോരത്ത് വെളിച്ചക്കുറവും രൂക്ഷമാണ്. ദിവസവും നൂറുകണക്കിന്  വാഹനങ്ങളും, ജനങ്ങളും സഞ്ചരിക്കുന്ന  ഈ പാതയോരം പിഡബ്ല്യുഡി  അധികാരികൾ മുൻകൈ എടുത്ത് നന്നാകണമെന്ന് ബോവിക്കാനം ജമാഅത്ത്  അൽ-അമീൻ യൂത്ത് ഫെഡറേഷൻ ആവശ്യപ്പെട്ടു.

No comments