കുണ്ടറയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം; കിണറ്റിൽ കുടുങ്ങിയ മൂന്നുപേർ മരിച്ചു, ഒരാളുടെ നില ഗുരുതരം
കൊല്ലം കുണ്ടറയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം. ശ്വാസം കിട്ടാതെ നാലുപേര്‍ കിണറില്‍ കുടുങ്ങിയതിൽ മൂന്നു പേർ മരണപ്പെട്ടു. ഒരാളുടെ നില ഗുരുതരമാണ്. അഗ്നിശമന സേനയുടെ നേതൃത്വത്തിലുള്ള സംഘം നാലുപേരെയും പുറത്തെത്തിച്ചിരുന്നു.കിണറില്‍ കുടുങ്ങിയവരില്‍ രണ്ടു പേര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവരാണെന്നാണ് വിവരം.
ഉപയോഗശൂന്യമായ കിണര്‍ വൃത്തിയാക്കുന്നിനിടയിലായിരുന്നു അപകടം. നൂറ് അടിയോളം താഴ്ചയുള്ള കിണറില്‍ ഓക്സിജന്‍ ലഭ്യതക്കുറവു കാരണം നാലുപേരും ബോധരഹിതരാവുകയായിരുന്നു.

No comments