Breaking News

വോയിസ് ഓഫ് മഞ്ചക്കൽ വാട്സ്ആപ്പ് കൂട്ടായ്മയും, വനംവകുപ്പ് ഉദ്യോഗസ്ഥരും, ഹരിത കർമസേനയും ഒത്തുചേർന്നു; മാലിന്യങ്ങളാൽ വീർപ്പുമുട്ടിയ മഞ്ചക്കൽ വനപ്രദേശം ശുചീകരിച്ചു


മഞ്ചക്കൽ : മാലിന്യങ്ങളാൽ വീർപ്പ് മുട്ടിയ മഞ്ചക്കൽ വനപ്രദേശം ശുചീകരിച്ചു. വോയ്സ് ഓഫ് മഞ്ചക്കൽ വാട്സ് ആപ്പ് കൂട്ടായ്മയുടെ പ്രവർത്തനത്തിന് വനം വകുപ്പ് ഉദ്യോഗസ്ഥരും ഹരിത കർമ്മ സേനയും ഒത്തുചേർന്നപ്പോൾ ശുചീകരണം വിജയകരമായി. മഞ്ചക്കല്ലിലെ  മുളിയാർ, ഡിപ്പൊ, ചറവ്, പാണ്ടിയടുക്കം വന പ്രദേശങ്ങളിൽ സാമൂഹ്യ ദ്രോഹികൾ തള്ളിയതായിരുന്നു മാലിന്യം. മദ്യപാനികളുടെ സ്ഥിരം പ്രദേശങ്ങളാണ് ഇവിടം അവരുടെ ആവശ്യം കഴിഞ്ഞാൽ പിന്നീടുള്ള മാലിന്യങ്ങൾ ഇവിടം തള്ളുന്നതും പതിവാണ്. 

ശേഖരിച്ച മാലിന്യങ്ങൾ തരം തിരിച്ച് ഹരിത കർമ്മസേന ശേഖരിച്ചിരിക്കുകയാണ്. അങ്ങനെ മാലിന്യ രഹിത പ്രദേശമായ മഞ്ചക്കൽ ഇതേ അവസ്ഥയിൽ നിലനിർത്താനാണ് നാട്ടുകാരുടെ ശ്രമം. അനാവശ്യമായി വനത്തിനുള്ളിൽ കയറിയാൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചാൽ തക്കതായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിട്ടുണ്ട്. പല സംഘടനകളെ ഉപയോഗിച്ച് പ്രദേശത്ത് ബോർഡ് സ്ഥാപിക്കും. 

വനപ്രദേശത്തെ സംരക്ഷത്തിന് താഴെത്തട്ടിൽ വന സംരക്ഷണസേന രൂപീകരിച്ച് പ്രവർത്തനം സജീവമാക്കുവാൻ സർക്കാർ തലത്തിൽ നടപടി സ്വീകരിക്കണമെന്ന് വോയ്സ് ഓഫ് മഞ്ചക്കൽ ഭാരവാഹികൾ പറഞ്ഞു

No comments