Breaking News

വൈക്കം മുഹമ്മദ് ബഷീർ, സൂഫിസത്തിൻ്റെ നറുനിലാവ് പകർന്നൊഴുകുന്ന കഥാകാരൻ- ഡോ.ഖാദർ മാങ്ങാട്

 

കാസർകോട്: സാംസ്കാരികം - കാസറഗോഡ് സംഘടിപ്പിച്ച ബേപ്പൂർ സുൽത്താൻ അനുസ്മരണ പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ.ഖാദർ മാങ്ങാട്.
കാലത്തിനും മരണത്തിനു മായ്ക്കാനാകാത്ത കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന്  ചർച്ചയിൽ വിലയിരുത്തി.
 അനുസ്മരണ വേദിയിൽ
 എം. അസിനാർ സ്വാഗതവും,
പ്രഭാകരൻ കരിച്ചേരി മോഡറേറ്ററുമായി. വിനോദ് എരവിൽ വ്യക്തി പരിചയം നടത്തി.

 ചർച്ചയിൽ ഹമീദ് കാവിൽ, കൃഷ്ണൻ പത്താനത്ത്, എം.എ. മുംതാസ്, ബിന്ദു ടീച്ചർ, ഗായത്രി 
എരവിൽ, വർഗീസ് നർക്കിലക്കാട്, ഇ. ടി.വേണുഗോപാൽ, സുഗുണൻ ഓരി, സീമ ഹരി കൊട്ടില ,സുകുമാരൻ ആശിർവാദ് എന്നിവർ അനുസ്മരണം അവതരിപ്പിച്ചു.
സെയ്ദ ഷാജഹാൻ്റെ
കവിതയും, അനിൽ നീലാംബരി യുടെ ശബ്ദ ആവിഷ്കാര  വും,സുകുമാരൻ പൂച്ചക്കാടിൻ്റെ ബഷീർ ചിത്രവും പരിപാടിയിൽ മികച്ചു നിന്നു..
ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തിയ പരിപാടിയിൽ, വി.അബ്ദുൾ സലാം, രാഘവൻ കുളങ്ങര, ഉഷസ്, രാജേഷ് പി.വി, തുടങ്ങിയവർ  നേതൃത്വം നൽകി.
സി. കെ . കണ്ണൻ പാലക്കുന്ന് നന്ദി അറിയിച്ചു.

No comments