മുളിയാർ കോട്ടൂർ അപകട വളവ് ഉൾപ്പെടെ ബാക്കി പ്രവർത്തികൾ കൂടി കെ എസ് ടി പി യുടെ പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തും: അഡ്വ സി എച്ച് കുഞ്ഞമ്പു എംഎൽഎ
കാസർഗോഡ് കെ എസ് ടി പി റോഡ് ഇപ്പോൾ പ്രവർത്തി ചെയ്ത കരാറുകാരനെ കൊണ്ട് തന്നെ ഈ സീസണിൽ കൂടി അറ്റകുറ്റപ്പണികൾ ചെയ്തു തരാനും അതിനുശേഷം പിഡബ്ല്യുഡി ഏറ്റെടുത്താൽ മതിയെന്നും അതുമായി ബന്ധപ്പെട്ടവർക്ക് കത്ത് നൽകാൻ എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തിയതായും അഡ്വ സി എച്ച് കുഞ്ഞമ്പു എംഎൽഎ.
എം എൽ എയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിലാണ് തീരുമാനം. യോഗത്തിൽ എക്സിക്യൂട്ടീവ് എൻജിനീയർമാരും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരും പങ്കെടുത്തു.
ചെർക്കള -ജാൽസൂർ റോഡിന് നേരത്തെ അനുവദിച്ച 6 കോടി രൂപ നഷ്ടപ്പെടാതെ ഉപയോഗിക്കും, കോട്ടൂർ അപകട വളവ് ഉൾപ്പെടെ ബാക്കി പ്രവർത്തികളും കെ എസ് ടി പിയുടെ പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തും. പൊതുമരാമത്ത് റോഡുകളിൽ അത്യാവശ്യം ഡ്രെയിനേജ് നിർമ്മിക്കുന്നതിന് വേണ്ട ഫണ്ട് ലഭ്യമാക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
നിർമ്മാണത്തിലെ തടസ്സങ്ങൾ നീക്കാൻ അതാത് പ്രദേശങ്ങളിൽ കമ്മിറ്റികൾ വിളിച്ചുചേർക്കും.
ജി യു പി എസ് തെക്കിൽ പറമ്പ, ജിയുപിഎസ് കോളിയടുക്കം, ജി എച്ച് എസ് തച്ചങ്ങാട്, ജിഎച്ച്എസ് ബാര എന്നീ സ്കൂളുകൾക്ക് കെട്ടിടം നിർമ്മിക്കുന്നതിന് ഉദുമ കോളേജ് ഗ്രൗണ്ട് കാന്റീൻ നിർമ്മാണത്തിനും എസ്റ്റിമേറ്റ് തയ്യാറാക്കും.
വാട്ടർ അതോറിറ്റിയുടെ ജലജീവൻ പദ്ധതിയിൽ ബന്തടുക്ക കരിവേടകം- കള്ളാർ,ദേലംപാടി കുമ്പഡാജ,കാറഡുക്ക, മുളിയാർ, കുറ്റിക്കോൽ ചെമ്മനാട് എന്നിവയ്ക്ക് ഗ്രൂപ്പ് ആയും യോജിച്ചു പ്രോജക്ട് സമർപ്പിക്കും.
എരിഞ്ഞിപ്പുഴ, അത്തനാടി, കുരാമ്പ്, തോണിക്കടവ്,മൂന്നാംകടവ് എന്നിവിടങ്ങളിൽ തടയണ നിർമ്മിക്കുന്നതിന് ഒറ്റ പ്രോജക്ട് സമർപ്പിക്കുന്നതിനായി വിശദ പഠനം നടത്തും.
ബാവിക്കര ഇറഗോഷനോട് ചേർന്നുള്ള പാലം നിർമ്മാണത്തിന് അപ്രോച്ച് റോഡ് നിർമിക്കുന്നതിന് ഇൻവെസ്റ്റിഗേഷൻ അനുമതിക്കായി തുടർ നടപടികൾ സ്വീകരിക്കുമെന്നും ബഹു ഉദുമ എം എൽ എ സി എച്ച് കുഞ്ഞമ്പു അറിയിച്ചു.

No comments