Breaking News

ബോവിക്കാനത്തെ പഴയകാല വ്യാപാരി മല്ലം മുഹമ്മദ്‌ കുഞ്ഞി നിര്യാതനായി


മല്ലം: ബോവിക്കാനത്തെ പഴയകാല വ്യാപാരിയും മലം സ്റ്റോർ ഉടമയുമായിരുന്ന മുഹമ്മദ് കുഞ്ഞി മരണപ്പെട്ടു. വാർദ്ധക്യസഹജമായ ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ട് കിടപ്പിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സൗമ്യശീലനും വളരെ നല്ല വ്യക്തിത്വത്തിന് ഉടമയുമായിരുന്ന മല്ലം മമ്മൻച്ചയുടെ നിര്യാണം നാടിനെ ഒരുപോലെ ദുഖത്തിലാഴ്ത്തി.

മക്കൾ, ബഷീർ, റസാഖ്‌, മുനീർ, മൊയ്തു, ബീവി, റൂഖിയ, താഹിറ, സകീന,സുബൈദ, ഖൈറു.  മയ്യിത്ത് നാളെ സുബഹി നിസ്കാരാനന്തരം മല്ലം ജുമാമസ്ജിദിൽ  ഖബറടക്കും.

No comments