കേരള വാട്ടർ അതോറിറ്റി ബോവിക്കാനം എ.ഇ.ഓഫീസിൽ വെള്ളക്കരം അടക്കാൻ സംവിധാനം വേണം. (അനീസ മൻസൂർ മല്ലത്ത് നിവേദനമയച്ചു)
കെ.ഡബ്യു.എ. ബോവിക്കാനം അസിസ്റ്റൻ്റ് എഞ്ചിനിയർ ഓഫീസിൽ സംവിധാനം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് മുളിയാർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് നിവേദനം അയച്ചു.
നിലവിൽ അഞ്ഞൂറിൽ അധികം ഉപഭോക്താക്കൾ
മുളിയാർ പഞ്ചായത്തിലുണ്ട്. രണ്ടാംഘട്ട ജലജീവൻ പദ്ധതി കൂടി നടപ്പിലാകുന്നതോടെ കൂടുതൽ ഉപഭോക്താക്കൾ സെക്ഷന് കീഴിൽവരും.
ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് സ്ഥിരമായോ, മാസത്തിലെ
നിശ്ചിത ദിവസങ്ങളിലോ വെള്ളക്കരം സ്വീകരിക്കാൻ നടപടി വേണം.നിവേദനത്തിൽ ആവശ്യപ്പെട്ടു.

No comments