ജുമുഅക്ക് അനുമതി നൽകുക, വാക്സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുക; മുസ്ലിം യൂത്ത്ലീഗ് മൂലടുക്കം ശാഖ നിൽപ്പ് സമരം നടത്തി
മൂലടുക്കം: കേന്ദ്ര സംസ്ഥാന സർക്കാറുകൾ നടത്തുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ നിൽപ്പ് സമരം നടത്തി. ജുമുഅക്ക് അനുമതി നൽകുക, വാക്സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുക, ഇന്ധനവില വർധിപ്പിക്കുന്നത് അവസാനിപ്പിക്കുക, കേന്ദ്ര-സംസ്ഥാന അധികനികുതി ഈടാക്കുന്നത് നിർത്തലാക്കുക, ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകൾ തുറന്നു പ്രവർത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുസ്ലിം യൂത്ത്ലീഗ് മൂലടുക്കം ശാഖ നിൽപ്പ് സമരം നടത്തി.
പ്രതിഷേധം നിൽപ്പ് സമരത്തിൽ ഉദുമ മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഷംസീർ മൂലടുക്കം, പതിനാലാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി നസീർ മൂലടുക്കം, ശാഖാ വൈസ് പ്രസിഡണ്ട് മാഹിൻ മുക്കുന്നോത്ത്, മൂലടുക്കം ശാഖാ സെക്രട്ടറിമാരായ റിസ്വാൻ, ബിശാറത് എന്നിവർ പങ്കെടുത്തു

No comments