Breaking News

ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സജീവന് സമുചിതമായ യാത്രയയപ്പ് നൽകി


കോവിഡ് 19 കാലഘട്ടത്തിൽ സ്തുത്യർഹവും, നിശബ്ദവും ക്രിയാത്മകവുമായ  വിദഗ്ധ സേവനത്തിന് ശേഷം സ്വന്തം ജില്ലയായ ആലപ്പുഴയിലേക്ക് സ്ഥലംമാറ്റം ലഭിച്ച് പോകുന്ന മൊഗ്രാൽപുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സജീവന് മുളിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വച്ച് യാത്രയപ്പ് നൽകി. മുളിയാർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ചന്ദ്രൻറെ അധ്യക്ഷതയിൽ ഹെൽത്ത് സൂപ്പർവൈസർ ശ്രീ കെ കെ ഹരിദാസ് അദ്ദേഹത്തെ ആദരിച്ച് യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രശ്മി ആർ എസ് സ്വാഗതവും ആർ ബി എസ് കെ നേഴ്സ് ശ്രീമതി തുളസി നന്ദിയും പറഞ്ഞു.

ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി അംബിക,
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ  ശ്രീമതി ഉഷ ഒ കെ, ശ്രീമതി ലത പി, ശ്രീമതി. ബിന്ദു പി, സരിത, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ശ്രീ വിനേഷ്, ശ്രീ ശരത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

No comments