Breaking News

ഇ ബുൾജെറ്റ്​ സഹോദരൻമാരെ 14 ദിവസത്തേക്ക്​ റിമാൻഡ്​ ചെയ്​തു, ജയിലിലേക്ക് മാറ്റി

കണ്ണൂർ: ആര്‍.ടി ഓഫിസില്‍ അതിക്രമിച്ച്​ കടന്ന്​ ബഹളംവെച്ചെന്ന്​ ആരോപിച് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്ത ഈ ബുൾ ജറ്റ്‌ യൂട്യൂബർ മാരും ഇരിട്ടി സ്വദേശികളായ എബിൻ, ലിബിൻ എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെ കണ്ണൂർ സബ് ജയിലിലേക്ക് മാറ്റി.

 

വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതുമുള്ള നിയമ ലംഘനങ്ങളെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കഴിഞ്ഞ ദിവസം ഇവരുടെ വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട യൂട്യൂബർ മാരോട് നിയമ നടപടികൾക്കായി തിങ്കളാഴ്ച ആർടിഒ ഓഫീസിൽ എത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. ഓഫീസിലെത്തിയ ഇവർ ബഹളം വെച്ച് സംഘർഷം ഭരിതമായ സാഹചര്യം സൃഷ്ടിക്കുകയായിരുന്നു. 19 അനുയായികളുമായാണ് ഇവർ ഓഫീസിലെത്തിയ തെന്നും നിയമലംഘനങ്ങൾ പറഞ്ഞു മനസ്സിലാക്കുകയാണ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

 എന്നാൽ തങ്ങളെ മോട്ടോർ വാഹന വകുപ്പ് പീഡിപ്പിക്കുകയാണെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നു. യൂട്യൂബർ മാർ വീഡിയോയിലൂടെ വിവരമറിയിച്ചതിനെത്തുടർന്ന് ഇവരുടെ നിരവധി  ആരാധകരും സ്ഥലത്തെത്തി. ഉദ്യോഗസ്ഥർ പീഡിപ്പിക്കുകയാണെന്ന് പറഞ്ഞ ഇവർ സമൂഹമാധ്യമങ്ങളിലൂടെ ലൈവ് വീഡിയോയും പങ്കുവെച്ചു. ബഹളത്തിനൊടുവിൽ കണ്ണൂർ പോലീസ് എത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

No comments