'ലീഗ്- സിപിഐഎം സഖ്യം ഉടലെടുക്കും'; വലിയ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന് 'സുരേന്ദ്രന്റെ പ്രവചനം'
മുസ്ലീം ലീഗിനെ ഇടതുപക്ഷത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലീഗ് ഒന്നിച്ചു ഇടതു മുന്നണിയിലേക്ക് പോകുമോ അതോ ഒരു പ്രബല വിഭാഗം മാത്രമാകുമോ പോകുകയെന്നേ ഇനി അറിയാനുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതുവഴി കേരളത്തില്‍ വലിയൊരു രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്നും കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. 'കേരളത്തില്‍ വലിയ രാഷ്ട്രീയ മാറ്റമുണ്ടാവും.
കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകളിലൊഴികെ ബാക്കിയെല്ലായിടത്തും ലീഗ് വോട്ടുകള്‍ ഇടതുമുന്നണിക്ക് നല്‍കി. അധികാരമില്ലാതെ ലീഗിന് പത്ത് വര്‍ഷം ഒറ്റയ്ക്ക് നില്‍ക്കാന്‍ കഴില്ല. ലീഗ്- സിപിഐഎം അന്തര്‍ധാര സജീവമാണ്.' അധികാരമില്ലാത്ത രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസില്‍ ഇനി ഏറെക്കാലം മുസ്ലീം ലീഗുണ്ടാവില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ലീഗ്- സിപിഐഎം സഖ്യം കേരളത്തില്‍ ഉടലെടുക്കാന്‍ പോകുകയാണ്. അതിന്റെ കാഹള ധ്വനിയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന പലകാര്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

No comments