Breaking News

റൊണാള്‍ഡോയുടെ റെക്കോഡ് തകര്‍ത്ത് മെസി; മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റു പോയത് എട്ട് ലക്ഷം ജേഴ്‌സി!

 

സൂപ്പര്‍ താരം മെസിയുടെ പിഎസ്ജിയിലെ 30ാം നമ്പര്‍ ജേഴ്സി 30 മിനിറ്റില്‍ വിറ്റുതീര്‍ന്നു. മെസി പി.എസ്.ജിയുമായി കരാര്‍ ഒപ്പിട്ടതിന് തൊട്ടു പിന്നാലെയാണ് ജേഴ്സി വിറ്റു തീര്‍ന്നത്.

832,000 ജേഴ്സികള്‍ വിറ്റു പോയതായാണ് റിപ്പോര്‍ട്ട്. ഇതിലൂടെ ജേഴ്സി വില്‍പ്പനയുടെ ആദ്യ ദിനം തന്നെ 90 മില്യണ്‍ യൂറോയുടെ വരുമാനമാണ് പിഎസ്ജിയുണ്ടാക്കിയത്. 350 കോടിയോളം രൂപയാണ് പി.എസ്.ജിയിലെ മെസിയുടെ വാര്‍ഷിക വരുമാനം.

2018ല്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ റയലില്‍ നിന്ന് യുവന്റ്സിലേക്ക് ചേക്കേറിയപ്പോള്‍ 520,000 ജേഴ്സികള്‍ വിറ്റുപോയിരുന്നു. ആ റെക്കോഡാണ് മെസി പഴങ്കഥയാക്കിയിരിക്കുന്നത്.

No comments