Breaking News

ജോലിയില്ല; കണ്ണൂരില്‍ യുവാവ് ആത്മഹത്യ ചെയ്തു


കണ്ണൂര്‍: ഉളിക്കലില്‍ 29 കാരനായ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍ ജോലിയില്ലാത്തതിനെത്തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം. ഞായറാഴ്ച രാവിലെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പുതുപ്പറമ്പില്‍ പ്രസാദിന്റെ മകന്‍ ശരത് ആണ് മരിച്ചത്. ഇതുവരെയായിട്ടും ജോലിയൊന്നും ലഭിക്കാത്തതു കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്ന തരത്തിലുള്ള ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചാണ് മരിച്ചത്. കൊവിഡ് ലോക്ഡൗണായതോടെ ശരതിന് ജോലിയുണ്ടായിരുന്നില്ലെന്നാണ് വിവരം.

No comments