Breaking News

ഐ.എൻ.എൽ കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘർഷം


ഐ.എൻ.എൽ കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തിനിടെ സംഘർഷം. ഐ.എൻ.എൽ പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞാണ് കയ്യാങ്കളിയുണ്ടായത്. ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാതല മെമ്പര്‍ഷിപ്പ് ചടങ്ങിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഉദുമയിലെ ഹോട്ടലില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ഐ.എന്‍.എല്ലിലെ ഇരുപക്ഷത്തുനിന്നുമുള്ള പ്രവര്‍ത്തകരും ചടങ്ങിനെത്തിയിരുന്നു. പക്ഷപാതപരമായാണ് മെമ്പര്‍ഷിപ്പ് വിതരണം എന്നാരോപിച്ചാണ് സംഘര്‍ഷം ആരംഭിക്കുന്നത്. ഇത് ചോദ്യം ചെയ്ത് ഒരു വിഭാഗം ബഹളം വെച്ചു. ഇത്തരത്തിലുള്ള പരസ്പര ആക്ഷേപം കയ്യാങ്കളിയില്‍ എത്തിച്ചേരുകയായിരുന്നു. ഔദ്യോഗിക പക്ഷം ഇപ്പോഴും യോഗം തുടരുകയാണ്. ഒരു വിഭാഗത്തിന് മാത്രം മെമ്പര്‍ഷിപ്പ് നല്‍കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആക്ഷേപം. 

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മെമ്പര്‍ ഷിപ്പ് ക്യാമ്പെയിന്‍ നേരത്തെ ആരംഭിച്ചിരുന്നു. കാസര്‍കോഡ് ജില്ലയില്‍ ഇന്നാണ് മെമ്പര്‍ഷിപ്പ് ക്യാമ്പെയിന്‍റെ ഉദ്ഘാടനത്തിന് തുടക്കമായത്. 

No comments