Breaking News

'നാല് ഇന്നോവ ക്രിസ്റ്റ, ടാറ്റ ഹാരിയര്‍'; സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ അകമ്പടിക്ക് പുതിയ വാഹനങ്ങള്‍ വാങ്ങുന്നു 63 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വാഹനങ്ങള്‍ വാങ്ങുന്നത്.


സംസ്ഥാനത്ത് കൊവിഡ് സാഹചര്യം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ലക്ഷങ്ങള്‍ ചിലവിട്ട് പുതിയ വാഹനങ്ങള്‍ വാങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി വാഹനമായാണ് പുതിയ നാല് വാഹനങ്ങള്‍ വാങ്ങുന്നത്. അകമ്പടിയ്ക്കായി മൂന്ന് ഇന്നോവ ക്രിസ്റ്റയും ഒരു ടാറ്റാ ഹാരിയറും വാങ്ങാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.

63 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വാഹനങ്ങള്‍ വാങ്ങുന്നത്. ഇതിനായി ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു.

മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് പൈലറ്റ് ഡ്യൂട്ടിക്കായി അനുവദിച്ചിരുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ വാഹനങ്ങള്‍ പ്രസ്തുത ഡ്യൂട്ടിക്കായി ഇനി ഉപയോഗിക്കാന്‍ സാധ്യമല്ലാത്ത സാഹചര്യത്തിലാണ് പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത് എന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഇതിന് പകരമായി കറുപ്പ് നിറത്തിലുള്ള മൂന്ന് ഇന്നോവ ക്രിസ്റ്റ, കറുപ്പ് ടാറ്റാ ഹാരിയറും വാങ്ങുന്നതിനാണ് തീരുമാനം. സംസ്ഥാന പോലീസ് മേധാവിയുടെ ആവശ്യപ്രകാരമാണ് അനുമതി എന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ മുഖ്യമന്ത്രിയുടെ അകമ്പടിയ്ക്കായി ഉപയോഗത്തിലുള്ള രണ്ട് വാഹനങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കേണ്ടതാണ് എന്നും ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. 

No comments