ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഇന്ധന വിലയില്‍ വര്‍ധന; ഡീസല്‍ വില കൂട്ടി, മാറ്റമില്ലാതെ പെട്രോള്‍
ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഇന്ധന വിലയില്‍ വര്‍ധന. ഡീസല്‍ വിലയില്‍ 23 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ പെട്രോള്‍ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി മാറ്റമില്ലതെ തുടര്‍ന്നിരുന്ന രാജ്യത്തെ ഇന്ധനവിലയിലാണ് ഇന്ന് വര്‍ധന രേഖപ്പെടുത്തിയത്.
പെട്രോളിന് ജൂലൈ 17നും ഡീസലിന് ജൂലൈ 15നുമാണ് അവസാനമായി വില വര്‍ധിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 1.25 രൂപയും പെട്രോളിന് 58 പൈസയും കുറയുകയും ചെയ്തിരുന്നു. പുതിയ വില വര്‍ധനയോടെ കൊച്ചി നഗരത്തില്‍ ഡീസലിന് 93.80 രൂപ എന്ന നിലയിലെത്തി.
കഴിഞ്ഞ 10 ദിവസത്തിനിടെ ക്രൂഡ് ഓയില്‍ വിലയില്‍ 3 ഡോളറിലധികം വര്‍ധിച്ചിരുന്നു. ഇതിന് അനുപാതികമായാണ് ഇപ്പോള്‍ വില കൂട്ടിയതെന്നാണ് വിലയിരുത്തല്‍. ബാരലിന് 75.13 ഡോളറായിരുന്നു കഴിഞ്ഞ ദിവസം ക്രൂഡ് ഓയില്‍ വില. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കൂടിയതിനാല്‍ ഇന്ത്യയില്‍ വരും ദിവസങ്ങളില്‍ ഇന്ധന വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും കഴുഞ്ഞ ദിവസം തന്നെ എണ്ണക്കമ്പനികള്‍ വ്യക്തമാക്കിയിരുന്നു.

No comments