9 വര്‍ഷം മുമ്പ് മോഷ്ടിച്ച മാല തിരികെ നല്‍കി മോഷ്ടാവ്; തെറ്റ് പൊരുത്തപ്പെട്ടു കൊടുക്കണമെന്ന് കുറിപ്പ്
തുറയൂര്‍ ഗ്രാമപഞ്ചായത്തിലെ ഇരിങ്ങത്ത് ടൗണിന് സമീപം താമസിക്കുന്ന സ്ത്രീക്കാണ് മോഷണം പോയ സ്വര്‍ണം തിരികെ ലഭിച്ചത്.
ഏഴേകാല്‍ പവന്റെ മാലയണ് അന്ന് മോഷ്ടാവ് കൊണ്ടുപോയതെങ്കിലും ഏഴ് പവന്റെ മാലയാണ് തിരിച്ചു നല്‍കിയത്.
മോഷ്ടിച്ച സ്വര്‍ണവും കൂടെയൊരു കുറിപ്പും കിടപ്പ് മുറിയുടെ ജനലില്‍ വെച്ച നിലയിലായിരുന്നു.
നഷ്ടപ്പെട്ട അതേ മോഡല്‍ മാലയാണ് തിരികെ വെച്ചത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ അറിയാതെ എടുത്തുപോയതാണെന്നും അതിന് പകരമായി ഇത് സ്വീകരിച്ച് പൊരുത്തപ്പെട്ടുതരണമെന്നുമാണ് കുറിപ്പിലെ വാചകം.
2012 ലാണ് മാല മോഷണം പോയത്. എന്നാല്‍ മാല മോഷണം പോയതാണോ നഷ്ടപ്പെട്ടതാണോ എന്ന് ഇവര്‍ക്ക് ഉറപ്പില്ലായിരുന്നു. പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല.

No comments