Breaking News

ഇന്‍സ്റ്റഗ്രാമില്‍ ഏഷ്യന്‍ കിംഗായി കോലി; കായികതാരങ്ങളില്‍ ആദ്യ അഞ്ചിലുള്ള ഏക ക്രിക്കറ്റര്‍!

ദില്ലി: ഇന്‍സ്റ്റഗ്രാമില്‍ 150 മില്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ ഏഷ്യക്കാരനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. കൂടുതല്‍ ഫോളോവേഴ്‌സുള്ള കായിക താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്താനും ക്രിക്കറ്റിലെ കിംഗ് കോലിക്കായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(337 മില്യണ്‍), ലിയോണല്‍ മെസി(260 മില്യണ്‍), നെയ്‌മര്‍ 160 മില്യണ്‍ എന്നിവരാണ് കോലിക്ക് മുന്നിലുള്ളത്. 


ഇന്‍സ്റ്റഗ്രാമില്‍ 75 മില്യണ്‍ ഫോളോവേഴ്‌സിനെ ലഭിക്കുന്ന ആദ്യ ഏഷ്യക്കാരന്‍ എന്ന നേട്ടത്തില്‍ കോലി നേരത്തെ ഇടംപിടിച്ചിരുന്നു. ഇന്‍സ്റ്റയ്‌ക്ക് പുറമെ ട്വിറ്ററിലും ഫേസ്‌ബുക്കിലും കോലിക്ക് വന്‍ ഫാന്‍ ഫോളോവേഴ്‌സുണ്ട്. 43.4 മില്യണ്‍ പേര്‍ ട്വിറ്ററിലും 48 മില്യണ്‍ ആളുകള്‍ ഫേസ്‌ബുക്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനെ പിന്തുടരുന്നു. 

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലി‌ബ്രിറ്റി എന്ന നേട്ടത്തില്‍ കോലി അടുത്തിടെ ഇടംപിടിച്ചിരുന്നു. അക്ഷയ് കുമാര്‍, രന്‍വീര്‍ സിംഗ് എന്നിവരെയാണ് കോലി പിന്തള്ളിയത്. 237.7 മില്യണ്‍ ഡോളാണ് കോലിയുടെ ബ്രാന്‍ഡ് മൂല്യം എന്നാണ് കണക്കാക്കുന്നത്. ഇന്‍സ്റ്റ‌ഗ്രാമില്‍ ഓരോ സ്‌പോണ്‍സേഡ് പോസ്റ്റിനും കോലി അഞ്ച് കോലി ഈടാക്കുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈടാക്കുന്നത് 11.72 കോടിയോളം രൂപയാണ്. 

No comments