Breaking News

പാരാലിംപിക്‌സില്‍ സ്വര്‍ണവും വെള്ളിയും; ഇരട്ട മെഡല്‍ വെടിവെച്ചിട്ട് ഇന്ത്യന്‍ താരങ്ങള്‍


ടോക്കിയോ: ടോക്കിയോ പാരാലിംപിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് ഇരട്ട മെഡല്‍. ഇന്ത്യയുടെ മനീഷ് നര്‍വാള്‍ സ്വര്‍ണവും സിംഗ്‌രാജ് അഥാന വെള്ളിയും നേടി. 50 മീറ്റര്‍ പിസ്റ്റള്‍ എസ്.എച്ച് 1 വിഭാഗത്തിലാണ് നേട്ടം. മനീഷ് 218.2 പോയിന്‍റും സിംഗ്‌രാജ് 216.7 പോയിന്‍റും കരസ്ഥമാക്കി. വിജയികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 

No comments