തിരുവനന്തപുരത്ത് റേസിംഗിനിടെ അപകടം; യുവാവിന്റെ കാല്‍ ഒടിഞ്ഞുതൂങ്ങി, പിന്നാലെ നാട്ടുകാരുടെ മര്‍ദ്ദനം
തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ ബൈക്ക് റേസിംഗിനിടെ വന്‍ അപകടം. അപകടത്തില്‍ റേസില്‍ പങ്കെടുത്ത യുവാവിന്റെ കാല്‍ ഒടിഞ്ഞു തൂങ്ങി. വട്ടിയൂര്‍ക്കാവ് സ്വദേശി ഉണ്ണികൃഷ്ണനാണ് അപകടത്തില്‍ സാരമായി പരിക്കേറ്റത്.
റേസിംഗിനിടെ യുവാക്കളുടെ ബൈക്കിനുമേല്‍ നാട്ടുകാരന്റെ ബുള്ളറ്റിടിച്ചാണ് അപകടം ഉണ്ടായത്. ഏഴ് യുവാക്കാളാണ് റേസിംഗില്‍ പങ്കെടുത്തത്. അതേസമയം പ്രദേശത്ത് സ്ഥിരമായി ബൈക്ക് റേസിംഗ് നടക്കാറുണ്ടെന്ന് ആരോപണവുമായെത്തിയ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് നെയ്യാര്‍ ഡാമിന്റെ പരിസരത്തുള്ള റോഡില്‍ അപകടം നടന്നത്. റേസിംഗ് നടത്താന്‍ കുറുകെ വെച്ച ബൈക്കിലേക്ക് നാട്ടുകാരനായ ഒരാളുടെ ബുള്ളറ്റ് ചെന്നിടിക്കുകയായിരുന്നു. യുവാവിന്റെ കാലിലേക്ക് ബുള്ളറ്റ് ഇടിച്ചു കയറുന്നതും നാട്ടുകാര്‍ യുവാക്കളെ മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളിലൂടെ പുറത്തുവന്നിരുന്നു.മൂന്ന് ബൈക്കുകളിലെത്തിയ ഏഴ് യുവാക്കളാണ് റേസിംഗ് നടത്തിയത്. ഡാം കാണാനെത്തിയ വരും പ്രദേശത്ത് ഉണ്ടായിരുന്നു.

No comments