'നഷ്ടപ്പെട്ടെന്ന് പറഞ്ഞ ഫോണ്‍ ഇപ്പോഴും സുരേന്ദ്രന്റെ കൈയില്‍, പറഞ്ഞത് പച്ചക്കള്ളങ്ങള്‍'; സുരേന്ദ്രന്‍ കുരുക്കിലേക്ക്
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കുരുക്ക് മുറുകുന്നു. സുരേന്ദ്രന്റെ മൊഴികളില്‍ പലതും പച്ചക്കള്ളമാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നഷ്ടപ്പെട്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞ ഫോണ്‍ ഇപ്പോഴും സുരേന്ദ്രന്റെ കൈയിലുണ്ടെന്നും ഒരാഴ്ച്ചയ്ക്കകം മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 16ന് ക്രൈംബ്രാഞ്ച് സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. കേസ് കെട്ടിച്ചമച്ചതാണ്, കെ സുന്ദരയെ അറിയില്ല. പരാതിയില്‍ പറയുന്ന ദിവസം കാസര്‍ഗോഡ് തന്നെ ഇല്ലായിരുന്നു എന്നാണ് സുരേന്ദ്രന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍, പരാതിയില്‍ പറയുന്ന കാസര്‍ഗോഡുള്ള ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്ന മൊഴിയും തെറ്റാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുള്‍പ്പെടെയുള്ളയുള്ള വിഷയങ്ങളില്‍ വ്യക്ത വരുത്താണ് ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.
മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വിവി രമേശനാണ് പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസ് റജിസ്റ്റര്‍ ചെയ്ത് 3 മാസത്തിനു ശേഷമാണ് സുരേന്ദ്രനെ സെപ്തംബര്‍ 16ന് ചോദ്യം ചെയ്തത്. കേസ് കെട്ടിച്ചമച്ചതാണ്, പത്രിക പിന്‍വലിപ്പിക്കാന്‍ സുന്ദരയെ കൊണ്ട് ഒപ്പ് വയ്പ്പിച്ചു എന്നു പറയുന്ന താളിപ്പടപ്പിലെ ഹോട്ടലില്‍ താമസിച്ചിട്ടില്ല. കെ.സുന്ദരയെ തനിക്ക് അറിയില്ലെന്നുമാണ് സുരേന്ദ്രന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. ചോദിച്ച ചോദ്യങ്ങളില്‍ അറിയാവുന്നതിനെല്ലാം ഉത്തരം നല്‍കിയെന്നും കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും സുരേന്ദ്രന്‍ ചോദ്യംചെയ്യലിനു ശേഷം മാധ്യമങ്ങളോടും പ്രതികരിച്ചിരുന്നു. കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ ഡിവൈഎസ്പി സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഒന്നര മണിക്കൂര്‍ നേരമായിരുന്നു സുരേന്ദ്രനെ ചോദ്യം ചെയ്തത്.

No comments