Breaking News

'ചെന്നൈ സൂപ്പര്‍'! ബാംഗ്ലൂരിനെ വീഴ്ത്തി ഒന്നാമത്; ആര്‍സിബിക്ക് രണ്ടാം തോല്‍വി


ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രണ്ടാം പാദത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ചെന്നൈ സൂപ്പര്‍ കിങ്സ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. ആദ്യം ബാറ്റ് ചെയ്ത ആര്‍ സി ബി ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 11 പന്തുകളും ആറ് വിക്കറ്റും ബാക്കി നിര്‍ത്തി ചെന്നൈ മറികടന്നു. ജയത്തോടെ 14 പോയന്റുമായി ഒന്നാം സ്ഥാനത്തെത്തിയ ചെന്നൈ പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു. തോറ്റെങ്കിലും 10 പോയിന്റുള്ള ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്താണ്.

സ്‌കോര്‍- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 156-6, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 18.2 ഓവറില്‍ 157-4.

കഴിഞ്ഞ മല്‍സരത്തിലെ ഹീറോ റുതുരാജ് ഗെയ്ക്വാദ് (38) ആണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഫാഫ് ഡു പ്ലെസ്സിസ്(31), അമ്പാട്ടി റായുഡു (32), മോയിന്‍ അലി (23) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചതോടെ ജയം ചെന്നൈക്കൊപ്പം നില്‍ക്കുകയായിരുന്നു. സുരേഷ് റെയ്ന(17), ധോണി (11) എന്നിവരാണ് അവസാന ഓവറുകളില്‍ ചെന്നൈക്കായി നിലയുറപ്പിച്ചത്.

ടോസ് ലഭിച്ച ചെന്നൈ ആര്‍ സി ബിയെ ബാറ്റിങിനയക്കുകയായിരുന്നു. ദേവ്ദത്ത് പടിക്കലും കോഹ്ലിയും ബാംഗ്ലൂരിനായി മികച്ച തുടക്കമാണ് നല്‍കിയത്. 50 പന്തില്‍ ദേവ്ദത്ത് 70 റണ്‍സാണ് നേടിയത്. 41 പന്ത് നേരിട്ട ക്യാപ്റ്റന്‍ കോഹ്ലി 53 റണ്‍സ് നേടി. ഇരുവരും പുറത്തായതിന് ശേഷം എത്തിയവര്‍ക്ക് ഫോം കണ്ടെത്താനായില്ല. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ 156 റണ്‍സ് നേടിയത്.

No comments