Breaking News

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; 1.26 കോടി വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്തു; മൂന്നു പേര്‍ പിടിയില്‍


കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടു തവണയായി 1.26 കോടി വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്തു. കാസര്‍ഗോഡ് സ്വദേശികളായ അബ്ദുള്‍ ഷംറൂദ്, മൊയ്തീന്‍ കുഞ്ഞി, ഷിഹാബില്‍ എന്നിവരാണ് പിടിയിലായത്. അബ്ദുള്‍ ഷംറൂദ്, മൊയ്തീന്‍ കുഞ്ഞി എന്നിവരില്‍ നിന്ന് 75 ലക്ഷം വിലമതിക്കുന്ന 1550 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.

കാസര്‍ഗോഡ് ചിത്താരി സ്വദേശി ഷിഹാബില്‍ നിന്ന് 51 ലക്ഷം രൂപയുടെ 1048 ഗ്രാം സ്വര്‍ണം പിടികൂടി. ഡിആര്‍ഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

No comments