എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന് വെട്ടേറ്റു മരിച്ചു; സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസെന്ന് എസ്.ഡി.പി.ഐ
ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന് വെട്ടേറ്റു മരണപ്പെട്ടു. കാറിലെത്തിയ അജ്ഞാത സംഘമാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചു കോളപ്പെടുത്തിയത്.കൈകാലുകള്‍ക്കും വയറിനും തലക്കും വെട്ടേറ്റിരുന്നു.
സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നാണ് എസ്.ഡി.പി.ഐ ആരോപിക്കുന്നത്. ഷാന്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അക്രമം. പരിക്കേറ്റ ഷാനെ ആശുപത്രിയില്‍ എത്തിച്ചതായി പൊലീസ് അറിയിച്ചു. അലപ്പുഴ മണ്ണഞ്ചേരിയില്‍ വച്ചാണ് വെട്ടേറ്റത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി-പൊന്നാട് റോഡില്‍ കുപ്പേഴം ജംഗ്ഷനിലായിരുന്നു സംഭവം. വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഷാന്റെ പിന്നില്‍ കാര്‍ ഇടിപ്പിക്കുകയും റോഡില്‍ വീണ ഇയാളെ കാറില്‍ നിന്നിറങ്ങിയ നാലോളം പേര്‍ വെട്ടുകയുമായിരുന്നു.
No comments