Breaking News

ചരിത്രനേട്ടവുമായി ശ്രീകാന്ത് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍


ഹ്യുൽവ (സ്പെയിൻ): ചരിത്രമെഴുതി ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫൈനലിൽ. ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ പുരുഷ സിംഗിൾസിൽ ഒരു ഇന്ത്യൻ താരം ഫൈനൽ കളിക്കുന്നത് ഇതാദ്യമായാണ്. ഞായറാഴ്ചയാണ് ഫൈനൽ.

സെമിയിൽ മൂന്നു ഗെയിമുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ ഇന്ത്യയുടെ തന്നെ യുവതാരം ലക്ഷ്യ സെന്നിന്റെ പോരാട്ടവീര്യം മറികടന്നാണ് ശ്രീകാന്ത് ഫൈനലിലേക്ക് മുന്നേറിയത്. ആദ്യം ഗെയിം നഷ്ടമായ ശേഷമായിരുന്നു ശ്രീകാന്തിന്റെ തിരിച്ചുവരവ്. സ്കോർ: 17-21, 21-14, 21-17.

ഹ്യുൽവയിലെ കരോലിന മാരിൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തകർപ്പൻ പോരാട്ടം കാഴ്ചവെച്ചാണ് ലക്ഷ്യ സെൻ കീഴടങ്ങിയത്. ലക്ഷ്യയ്ക്ക് വെങ്കലം ലഭിക്കും. പുരുഷവിഭാഗം സിംഗിൾസിൽ ഇന്ത്യക്കായ് ലോക ചാമ്പ്യൻഷിപ്പ് മെഡൽ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന നേട്ടം ഇതോടെ 20-കാരനായ ലക്ഷ്യ സെൻ സ്വന്തമാക്കി. 1983-ൽ പ്രകാശ് പദുക്കോൺ ലോകവേദിയിൽ വെങ്കലം നേടുമ്പോൾ 28 വയസ്സായിരുന്നു. 2019-ൽ സായ് പ്രണീത് വെങ്കലം നേടിയപ്പോൾ പ്രായം 27-ഉം.

No comments