Breaking News

കാസര്‍കോടിന്റെ സ്വര്‍ണ സ്വപ്നങ്ങള്‍ക്ക് പൊന്നിൻ തിളക്കമേകി ആന്റിക് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ മെഗാ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു


കാസർകോട്: ജില്ലയിലെ സ്വര്‍ണ സ്വപ്നങ്ങള്‍ക്ക് പൊന്നിൻ തിളക്കമേകി ആന്റിക് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ മെഗാ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. കാസറഗോഡ് പഴയ ബസ് സ്റ്റാൻഡിൽ ഹെഡ് പോസ്റ്റ്ഓഫീസിനു സമീപത്തുള്ള മറിയം ട്രേഡ് സെന്ററിലാണ് പുതിയ മെഗാ ഷോറൂം പ്രവർത്തനമാരംഭിച്ചത്. പ്രൗഢമായ ചടങ്ങിൽ ബഹു: കെ.എസ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ആന്റിക് ഗോൾഡ് ആൻഡ് ഡയമണ്ട്സ്‌ മാനേജിംഗ് പാർട്ണർ ബി.എം അബ്ദുൽ കബീർ സ്വാഗതം പറഞ്ഞു. എം.എൽ.എ മാരായ പി.കെ കുഞ്ഞാലിക്കുട്ടി, എൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്‌, കാസർഗോഡ് നഗരസഭ ചെയർമാൻ അഡ്വ. വി.എം മുനീർ, കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി.എ അഷ്റഫലി, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദരിയ്യ, ജില്ലാ പഞ്ചായത്ത് മെമ്പർ പി ബി ഷഫീഖ്, രാഷ്ട്രീയ നേതാക്കളായ ടി അബ്ദുല്ല, എ അബ്ദുൽ റഹ്മാൻ, മാഹിൻ കല്ലട്ര, അഡ്വക്കേറ്റ് കെ ശ്രീകാന്ത്, മുഹമ്മദ് ഹനീഫ, കേരള വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ശരീഫ്, വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എ.കെ മൊയ്തീൻ കുഞ്ഞി, ഗോൾഡ് മർച്ചന്റ് നേതാവ് കരീം കോളയാട് എന്നിവർ സംബന്ധിച്ചു.

 ആന്റിക്ക് മെഗാ ഷോറൂമിന്റെ ആദ്യ സ്വർണ വിൽപന പി.ബി അച്ചു നായന്മാർമൂല നിർവഹിച്ചു. ആദ്യത്തെ ഡയമണ്ട് വില്പന ജാനിഷ് ചട്ടഞ്ചാൽ നിർവഹിച്ചു. ഷോറൂമിലെ ആന്റിക്ക് കളക്ഷൻ ലോഞ്ച് മോഡലും യൂട്യൂബറുമായ ബഷീർ ബഷി നിർവഹിച്ചു, നടനും മോഡലുമായ ഷിയാസ് കരീം ഡയമണ്ട് കളക്ഷൻ ലോഞ്ച് ചെയ്തു. പ്രശസ്ത യൂട്യൂബറായ ജാബിർ, ഷൈമ ദമ്പതികളും സിനിമാ താരമായ ശ്രീവിദ്യാ മുല്ലചേരിയും ചേർന്ന് ട്രെഡീഷണൽ ഐറ്റംസ് ലോഞ്ചിങ് ചെയ്തു. ആന്റിക് ഗോൾഡ് ഡയറക്ടർമാരായ പി.ബി സലാം, പി.എം ഭാരതൻ, നവാസ് ചേരങ്കൈ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിൽ ആസിഫ മാളിക നന്ദി പറഞ്ഞു.

ഏറ്റവും നൂതനമായ കളക്ഷന് കളുമായി കാസർകോഡിന്റെ സ്വർണ, വജ്രാ വ്യാപാര രംഗത്ത് വിശ്വാസത്തെയും പരിശുദ്ധിയുടെയും, പുതിയ തിളക്കം നൽകിയ ജ്വല്ലറിയാണ് ആന്റി ഗോൾഡ് ആൻഡ് ഡയമണ്ട്സ്. ഏറ്റവുംകുറഞ്ഞ പണിക്കൂലിയും, നവീനവും പരമ്പരാഗതവുമായ വെഡിങ് കളക്ഷനുകൾ, ആന്റികിനെ കാസർഗോഡിന്റെ പ്രിയപ്പെട്ട ജ്വല്ലറിയാക്കുന്നു. മെഗാ ഷോറൂമിൽ അമൂല്യവും അന്താരാഷ്ട്ര നിലവാരമാർന്നർതുമായ ജ്വല്ലറി ആഭരണങ്ങളുടെ കമനീയ ശേഖരണമാണുള്ളത്. പരിശുദ്ധ സ്വർണവും വജ്രവും മികച്ച സേവനവുമാണ് ആന്റി ഗോൾഡിന്റെ മുഖമുദ്ര.

No comments