Breaking News

അപകട ഭീതി; ബോവിക്കാനം ടൗണിൽ ട്രാഫിക് സർക്കിൾ സ്ഥാപിക്കണം: അൽ അമീൻ യൂത്ത് ഫെഡറേഷൻ


ബോവിക്കാനം: സംസ്ഥാനന്തര പാതയായ മുള്ളേരിയ, ജാൽസൂർ റോഡ് ഇരിയണ്ണി, കുറ്റിക്കോൽ, മല്ലം റോഡുകൾ ഇവയെല്ലാം ഒന്നിച്ചു ചേരുന്ന സ്ഥലമാണ് ബോവിക്കാനം ടൗൺ.ദിവസവും ആയിരക്കണക്കിന് വാഹനമാണ് ഇതിലൂടെ കടന്നു പോകുന്നത്. ഒരു ട്രാഫിക് സർക്കിൾ ഇല്ലാത്തത് മൂലം വലിയ അപകട ഭീതിയാണ് മുന്നിൽ കാണുന്നത്.

ഇവിടെ അടിയന്തിരമായി ട്രാഫിക് സർക്കിൾ സ്ഥാപിക്കണമെന്ന് ബോവിക്കാനം ജമാഹത്ത് അൽ അമീൻ യുത്ത് ഫെഡറേഷൻ ആവശ്യപ്പെട്ടു.

No comments