Breaking News

സ്വർണ വില താഴോട്ട്; തുടർച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞു

 സ്വർണ വില താഴോട്ട്; തുടർച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞു



തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില കുറഞ്ഞു. ഇന്ന് 15 രൂപയാണ് ഒരു ഗ്രാം സ്വർണവിലയിൽ കുറവുണ്ടായത്. 4500 രൂപയാണ് ഇന്ന് 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന്റെ വില. ജനുവരി 27 ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് സ്വർണവില ഗ്രാമിന് 4550 രൂപയായിരുന്നു. ഇന്നലെ ഗ്രാമിന് 35 രൂപ കൂടി കുറഞ്ഞ് 4515 രൂപയായി. മൂന്ന് ദിവസം കൊണ്ട് ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 90 രൂപയാണ് കുറഞ്ഞത്.

No comments