ഐ.എസ്.എല്‍. കോവിഡ് പ്രതിസന്ധിയിൽ; അഞ്ചു ടീമുകള്‍ അടച്ചിരിക്കുന്നു, ടൂര്‍ണമെന്റ് നിര്‍ത്തിവച്ചേക്കും
ഐ.എസ്.എല്‍. കോവിഡ് പ്രതിസന്ധിയിൽ; അഞ്ചു ടീമുകള്‍ അടച്ചിരിക്കുന്നു, ടൂര്‍ണമെന്റ് നിര്‍ത്തിവച്ചേക്കും
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ലീഗിലെ അഞ്ചു ടീമുകളുടെ ക്യാമ്പുകളില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടു. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാര്‍, ഒഡീഷ എഫ്.സി, ബംഗളുരു എഫ്.സി, എഫ്.സി. ഗോവ എന്നീ ക്ലബുകളാണ് കോവിഡ് ബാധ കാരണം വലയുന്നത്.ഇതില്‍ ബഗാനാണ് ഏറെ പ്രതിസന്ധിയില്‍. ബഗാന്‍ ടീമില്‍ ആറു താരങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ സൂപ്പര്‍ താരങ്ങളായ സന്ദേശ് ജിങ്കന്‍, റോയ് കൃഷ്ണ എന്നിവരും ഉള്‍പ്പെടുന്നുവെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ബഗാന്‍ താരങ്ങള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുറിയില്‍ അടച്ചിരിക്കുകയാണ്. കഴിഞ്ഞ ആറു ദിവസമായി അവര്‍ പരിശീലനത്തിനു പോലും ഇറങ്ങിയിട്ടില്ല. ബഗാന് നാളെ ബംഗളുരു എഫ്.സിയുമായി മത്സരമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഈ മത്സരം മാറ്റിവയ്ക്കുമെന്നാണ് വിവരം. ബംഗളുരുവിന്റെ ഒരു താരവും കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്.എഫ്.സി. ഗോവ അവസാന 12 ദിവസനായി അവരുടെ ഹോട്ടലില്‍ തന്നെയാണ് നില്‍ക്കുന്നത്. പരിശീലനം പോലെ വളരെ പരിമിതമായ രീതിയില്‍ മാത്രമെ ഗോവയ്ക്ക് നടത്താന്‍ ആകുന്നുള്ളൂ. ഒഡീഷ ക്യാമ്പില്‍ ആറ് ഒഫീഷ്യല്‍സിന് കൊറൊണ പോസിറ്റീവ് ആയിട്ടുണ്ട്. ഈസ്റ്റ് ബംഗാള്‍ താമസിക്കുന്ന ഹോട്ടലിലെ സ്റ്റാഫുകള്‍ക്ക് ഇടയില്‍ കൊറോണ പോസിറ്റീവ് കേസ് ഉണ്ടായതാണ് അവരെ ഐസൊലേഷനില്‍ ആക്കുന്നത്
No comments