Breaking News

ഒരേ റണ്‍വേയില്‍ ഒരേ സമയം രണ്ട് ഇന്ത്യൻ വിമാനങ്ങള്‍; അപകടം ഒഴിഞ്ഞത് തലനാരിഴയ്ക്ക്

 ഒരേ റണ്‍വേയില്‍ ഒരേ സമയം രണ്ട് ഇന്ത്യൻ വിമാനങ്ങള്‍; അപകടം ഒഴിഞ്ഞത് തലനാരിഴയ്ക്ക്



അധികൃതരുടെ സമയോജിതമായ നീക്കത്തിലൂടെ ദുബായില്‍നിന്നും ഇന്ത്യയിലേക്കുള്ള രണ്ട് എമിറേറ്റ്‌സ് വിമാനങ്ങളാണ് അപകടത്തില്‍നിന്നും രക്ഷപ്പെട്ടത്.


ഒരേ റണ്‍വേയില്‍നിന്ന് ഒരേ സമയം ഉയരേണ്ടിരുന്ന വിമാനങ്ങളുടെ ടേക്ക്ഓഫ് പിന്‍വലിച്ചത് അവസാന നിമിഷം. അതോടെ തലനാരിഴയ്ക്ക് ഇല്ലാതായതാകട്ടെ വന്‍ അപകടം. അവസാന നിമിഷത്തെ അധികൃതരുടെ സമയോജിതമായ നീക്കത്തിലൂടെ ദുബായില്‍നിന്നും ഇന്ത്യയിലേക്കുള്ള രണ്ട് എമിറേറ്റ്‌സ് വിമാനങ്ങളാണ് അപകടത്തില്‍നിന്നും രക്ഷപ്പെട്ടത്.

ഇകെ-524 ദുബായി-ഹൈദരാബാദ്, ഇകെ-568 ദുബായി-ബംഗളൂരു വിമാനങ്ങളാണ് ഒരേ റണ്‍വേയില്‍ 9.45ന് ടേക്ക് ഓഫ് ചെയ്യാനിരുന്നത്. രണ്ട് വിമാനങ്ങളും ഒരേ റണ്‍വേയിലേക്ക് കടക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു ടേക്ക്ഓഫ് പിന്‍വലിച്ചത്. നൂറുകണക്കിലധികം ആളുകളാണ് രണ്ട് വിമനാങ്ങളിലുമായി ഉണ്ടായിരുന്നത്.

അപകടം ശ്രദ്ധയില്‍പ്പെട്ടതോടെ എടിസി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ടേക്ക് ഓഫിന് അനുമതി നിഷേധിച്ചത്. അധികൃതരുടെ ഇടപെടല്‍ മൂലം വിമാനം എന്‍4 ടാക്‌സിവേയിലെത്തിക്കാന്‍ സാധിച്ചതായി യുഎഇ ഏവിയേഷനിലെ ഉന്നതഉദ്യോഗസ്ഥര്‍ അറിയിച്ചു. വിഷയത്തില്‍ യുഎഇയിലെ എഎഐഎസ് വിശദമായി അന്വേഷണം ആരംഭിച്ചു.

No comments