ഹജ്ജ് നിയമങ്ങൾ ലംഘിച്ചാൽ വൻതുക പിഴയും ആറുമാസം വരെ തടവുശിക്ഷയും
ഹജ്ജ് നിയമങ്ങൾ ലംഘിച്ചാൽ വൻതുക പിഴയും ആറുമാസം വരെ തടവുശിക്ഷയും
നിലവിലുണ്ടായിരുന്ന ശിക്ഷകൾ പരിഷ്‍കരിച്ചുകൊണ്ടുള്ള വിശദാംശങ്ങൾ സൗദി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞദിവസം പുറത്തുവിട്ടു.
റിയാദ്: ഹജ്ജ് തീർത്ഥാടനവുമായി (Pilgrimage) ബന്ധപ്പെട്ട വിവിധ വ്യവസ്ഥകൾ പാലിക്കാതിരുന്നാൽ (Violations) പത്ത് ലക്ഷം രൂപ വരെ പിഴയും ആറുമാസം വരെ തടവുശിക്ഷയും കിട്ടും. വിദേശികളാണെങ്കിൽ (Foreigners) ഈ ശിക്ഷകൾക്ക് ശേഷം നാടുകടത്തുകയും (Deportation) ചെയ്യും. ഹജ്ജ് നിയമലംഘനത്തിന് നിലവിലുണ്ടായിരുന്ന ശിക്ഷകൾ പരിഷ്‍കരിച്ചുകൊണ്ടുള്ള വിശദാംശങ്ങൾ സൗദി ആഭ്യന്തര മന്ത്രാലയം (MInistry of Interior) കഴിഞ്ഞദിവസം പുറത്തുവിട്ടു.
തീർഥാടനവുമായി ബന്ധപ്പെട്ട മിന, മുസ്ദലിഫ, അറഫ തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ അനുവാദമില്ലാതെ പ്രവേശിക്കുന്നവർക്ക് ഏകദേശം മൂന്ന് ലക്ഷം രൂപയാണ് (15,000 റിയാൽ) പിഴ. മക്ക, മസ്ജിദുൽ ഹറം, മറ്റു പുണ്യ സ്ഥലങ്ങൾ, റുസൈഫയിലെ രണ്ട് ഹറമൈൻ ട്രെയിൻ സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ അനധികൃത പ്രവേശനത്തിന് രണ്ട് ലക്ഷം രൂപ (10,000 റിയാൽ) ആണ് പിഴ. കുറ്റം ആവർത്തിച്ചാൽ പിഴകൾ ഇരട്ടിക്കും. മൂന്നാം തവണ ഒന്ന് മുതൽ ആറ് മാസം വരെ തടവുശിക്ഷ കൂടി കിട്ടും.
ഹജ്ജ് അനുമതി പത്രം ഇല്ലാത്ത തീർഥാടകരെ പുണ്യസ്ഥലത്ത് കൊണ്ടുപോകുന്നവർക്ക് ഏതാണ്ട് പത്ത് ലക്ഷം രൂപ (50,000 റിയാൽ) വരെ പിഴ ചുമത്തും. വാഹനത്തിലുള്ള ആളുകളുടെ എണ്ണത്തിനനുസരിച്ച് പിഴ വർധിക്കും. ഇവർക്ക് ആറ് മാസം വരെ തടവോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. ഈ കുറ്റങ്ങൾ ചെയ്യുന്ന വിദേശികളെ സൗദിയിൽ പുനഃപ്രവേശന വിലക്കോടെ നാടുകടത്തും.
No comments