ഡിസംബറില്‍ മാത്രം 35 ലക്ഷം സീറ്റുകള്‍ നല്‍കി…! ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബായ്
ദുബായ്: രാജ്യാന്തര വിമാന സര്‍വീസുകള്‍ മാത്രം നടത്തുന്നവയില്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന പദവി വീണ്ടും സ്വന്തമാക്കി ദുബായ്. ഡിസംബറില്‍ 35.42 ലക്ഷം സീറ്റുകളാണ് ദുബായ് നല്‍കിയത്. ആഗോള സഞ്ചാര വിവരദാതാക്കളായ ഒഎജിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരമാണിത്.
രണ്ടാം സ്ഥാനത്തുള്ള ലണ്ടന്‍ ഹീത്രൂ വിമാനത്താവളം ദുബായെക്കാള്‍ 10 ലക്ഷം സീറ്റുകള്‍ കുറവായിരുന്നു. മൂന്നാം സ്ഥാനത്തുള്ള ആംസ്റ്റര്‍ഡാം വിമാനത്താവളം 24.2 ലക്ഷം സീറ്റുകളാണ് നല്‍കിയത്.
പാരിസിലെ ചാള്‍സ് ഡിഗു (22.8 ലക്ഷം), ഇസ്തംബുള്‍ (20.9ലക്ഷം), ഫ്രാങ്ക്ഫര്‍ട്ട് (20.4 ലക്ഷം), ദോഹ (17.65 ലക്ഷം), മഡ്രിഡ് (15.1ലക്ഷം), ന്യുയോര്‍ക്ക് ജെഎഫ് കെന്നഡി(13.30ലക്ഷം), മിയാമി (11.2 ലക്ഷം) എന്നിങ്ങനെയാണ് മറ്റ് രാജ്യാന്തര വിമാനത്താവളത്തിലെ കണക്കുകള്‍.
കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ ഒരു കോടി ആറുലക്ഷം യാത്രക്കാരാണ് ദുബായ് വഴി സഞ്ചരിച്ചത്. ആഭ്യന്തര-രാജ്യാന്തര സര്‍വീസുകളിലൂടെ എത്ര യാത്രക്കാര്‍ സഞ്ചരിച്ചു എന്നു പരിഗണിച്ചാണ് ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന പദവി നല്‍കുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ ദുബായ് രണ്ടാം സ്ഥാനത്താണ്. 35.3 ലക്ഷം സീറ്റുകളാണ് ദുബായ് ഷെഡ്യൂള്‍ ചെയ്തത്. 2019ല്‍ മൂന്നാമതായിരുന്ന ദുബായ്, അഞ്ചുലക്ഷം സീറ്റുകള്‍ കഴിഞ്ഞ വര്‍ഷം കൂടിയതോടെയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. അമേരിക്കന്‍ വിമാനത്താവളങ്ങളാണ് ഇക്കാര്യത്തില്‍ മുന്‍നിരയില്‍.
No comments