വിമാനത്താവളത്തില്‍ വച്ച് നഷ്ടപ്പെട്ട, ഒന്നരലക്ഷം ദിര്‍ഹമടങ്ങിയ ബാഗ് മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി; ജര്‍മന്‍ സ്വദേശിക്ക് ആശ്വാസമായി ദുബായ് പോലീസ്
വിമാനത്താവളത്തില്‍ വച്ച് നഷ്ടപ്പെട്ട, ഒന്നരലക്ഷം ദിര്‍ഹമടങ്ങിയ ബാഗ് മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി; ജര്‍മന്‍ സ്വദേശിക്ക് ആശ്വാസമായി ദുബായ് പോലീസ്
ദുബായ്: വിമാനത്താവളത്തില്‍ വച്ച് നഷ്ടപ്പെട്ട, ഒന്നരലക്ഷം ദിര്‍ഹമടങ്ങിയ ബാഗ് മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി തിരികെ നല്‍കി ജര്‍മന്‍ സ്വദേശിക്ക് ആശ്വാസമായി ദുബായ് പോലീസിന്റെ ഇടപെടല്‍.
ജര്‍മനിയില്‍ നിന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി തായ്ലന്‍ഡിലേക്കുള്ള വിനോദയാത്രയ്ക്കിടെയാണ് സീഗ്ഫ്രൈഡ് ടെല്‍ബാക്ക് എന്ന ജര്‍മന്‍കാരന് പണം അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതെന്ന് ദുബായ് പോലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എയര്‍പോര്‍ട്ട് സെക്യൂരിറ്റി ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹമൂദ ബെല്‍സുവൈദ അല്‍ അമേരി പറഞ്ഞു.
ഒന്നരലക്ഷത്തോളം ദിര്‍ഹമടങ്ങിയ ബാഗ് മണിക്കൂറുകള്‍ക്കുള്ളിലാണ് ദുബായ് പോലീസ് കണ്ടെത്തി നല്‍കിയത്. പണം തിരികെകിട്ടിയതിന് ദുബായ് പോലീസിനും വിമാനത്താവളജീവനക്കാര്‍ക്കും ടെല്‍ബാക്ക് നന്ദി അറിയിച്ചു. എവിടെയാണ് ബാഗ് മറന്നുവെച്ചതെന്ന് ഇദ്ദേഹത്തിന് കൃത്യമായി പറയാനായിരുന്നില്ല.
പണത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞയുടന്‍ വിമാനത്താവള ജീവനക്കാര്‍ എമിറേറ്റ്സ് എയര്‍ലൈനുമായി ബന്ധപ്പെടുകയായിരുന്നു. തായ്ലന്‍ഡില്‍നിന്ന് ദുബായ് വഴിയുള്ള ഇദ്ദേഹത്തിന്റെ മടക്കയാത്രയ്ക്കിടെ കണ്ടെത്തിയ പണമടങ്ങിയ ബാഗ് പോലീസ് കൈമാറുകയായിരുന്നു.
യാത്രക്കാരുടെയും അവരുടെ കയ്യിലുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഏറ്റവും പുതിയ സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍ ദുബായ് പോലീസിനുണ്ടെന്ന് ബ്രി.അല്‍ അമേരി ചൂണ്ടിക്കാട്ടി.
No comments