Breaking News

സേവ് ദി റിപബ്ലിക്; ജനാധിപത്യ സംരക്ഷണത്തിനായി പോപുലർ ഫ്രണ്ട് കാംപയിൻ സംഘടിപ്പിക്കും

 സേവ് ദി റിപബ്ലിക്; ജനാധിപത്യ സംരക്ഷണത്തിനായി പോപുലർ ഫ്രണ്ട് കാംപയിൻ സംഘടിപ്പിക്കും




രാജ്യം 73-ാമത് റിപബ്ലിക് ദിനാഘോഷത്തിലേക്ക് എത്തിനിൽക്കുന്ന ഘട്ടത്തിൽ ജനാധിപത്യ സംരക്ഷണത്തിനായി ജനങ്ങൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് സേവ് ദി റിപബ്ലിക് എന്ന പേരിൽ കാംപയിൻ നടത്താൻ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു. 

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കാനിരിക്കെ നമ്മുടെ ജനാധിപത്യം കൂടുതൽ അപകടങ്ങളിലേക്ക് പോകുകയാണ്. പ്രതിഷേധങ്ങളേയും രാഷ്ട്രീയ വിയോജിപ്പുകളേയും അടിച്ചമർത്താൻ ഭരണകൂടം ക്രൂരമായ നിയമങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു. 2019 മുതൽ യുഎപിഎ നിയമത്തിൻ്റെ ദുരുപയോഗം 75 ശതമാനം വർധിച്ചിട്ടുണ്ട്.

ദാരിദ്ര്യം, രോഗാതുരമായ ആരോഗ്യ പരിരക്ഷ, നിരക്ഷരത, ജാതിമത വർഗീയത, സാമൂഹികവും സാമ്പത്തികവുമായ അസമത്വം എന്നിവ ഇന്ന് രാജ്യം നേരിടുന്ന പ്രധാന ഭീഷണികളാണ്. ഭരണകൂടത്തിന്റെ
ചൊൽപ്പടിക്ക് നിൽക്കാത്ത 
മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നു. വർഗീയ വിദ്വേഷം അതിന്റെ ഉച്ചസ്ഥായിയിലെത്തി നിൽക്കുന്നു. മതന്യൂനപക്ഷങ്ങളെ വംശീയ ഉന്മൂലനം ചെയ്യാനുള്ള പരസ്യമായ ആഹ്വാനങ്ങൾ നടത്തുന്നു. ഇത്തരം ഭീഷണികളോടുള്ള പരമ്പരാഗത പാർട്ടികളുടെ പ്രതികരണങ്ങൾ ദുർബലവും ആത്മാർഥതയില്ലാത്തതുമാണ്.

ഭരണകൂട സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുന്നതിനും ഭരണഘടനയേയും ജനാധിപത്യ സംവിധാനങ്ങളേയും സംരക്ഷിക്കുന്നതിനുമുള്ള ശക്തമായ ശ്രമങ്ങളിലൂടെ മാത്രമെ നമ്മുടെ രാജ്യത്തെ സംരക്ഷിക്കാൻ സാധിക്കൂ.

ജനുവരി 26ന് 
കന്യാകുമാരിയിൽ നടക്കുന്ന പൊതുപരിപാടിയിൽ കാംപയിന് തുടക്കം കുറിക്കും. തുടർന്ന് രാജ്യത്തുടനീളം ജാഥകളും ബഹുജന സമ്മേളനങ്ങളും മറ്റ് പരിപാടികളും നടക്കും. ജനുവരി 26 മുതൽ ആഗസ്റ്റ് 15 വരെ നീണ്ടുനിൽക്കുന്ന കാംപയിൻ സംഘടനയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രചാരണമായിരിക്കും.

No comments