Breaking News

അബുദാബി ലുലു ഹൈപ്പർമാർക്കറ്റിൽ കേരള പ്രൊമോഷൻ വീക്ക്‌; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

 അബുദാബി ലുലു ഹൈപ്പർമാർക്കറ്റിൽ കേരള പ്രൊമോഷൻ വീക്ക്‌; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

അബുദാബി മുഷിരിഫ് മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ കേരള പ്രമോഷൻ വീക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. താലപ്പൊലി, മോഹിനിയാട്ടം, ചെണ്ട മേളം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് ലുലു ​ഗ്രൂപ്പ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ഉദ്ഘാടനത്തിനു ശേഷം ലുലു ഹൈപ്പർമാർക്കറ്റിലെ പ്രദർശന സ്റ്റാളുകൾ മുഖ്യമന്ത്രി സന്ദർശിച്ചു. വൻജനാവലിയായിരുന്നു മുഖ്യമന്ത്രിയെ വരവേൽക്കാൻ അബുദാബി മുഷിരിഫ് മാളിൽ തടിച്ചു കൂടിയത്.

കേരളത്തിൽ നിന്നുള്ള ഉല്പന്നങ്ങളുടെ പ്രദർശനങ്ങളായിരുന്നു അധികവും. കേരളത്തിൽ നിന്നുള്ള അരി, ഭക്ഷ്യ എണ്ണകൾ, കറി പൗഡറുകൾ, ചക്ക ഉല്പന്നങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഉല്പന്നങ്ങളാണ് ഫെസ്റ്റിവലിൻ്റെ ഭാഗമായി ലുലുവിലുള്ളത്. വിവിധ കലാരൂപങ്ങൾ, നാടൻഭക്ഷണ വിഭവങ്ങളുള്ള തട്ടുകടകൾ എന്നിവയും കേരളാ പ്രമോഷൻ വീക്കിന്റെ ഭാ​ഗമായി ഒരുക്കിയിരുന്നു.

കേരളത്തെ കൂടാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുളള ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങളുടെ വലിയനിരയും പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ചിട്ടുണ്ട്. ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ്, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടർ എംജി. രാജമാണിക്കം, ഇൻകെൽ എംഡി ഡോ. ഇളങ്കോവൻ എന്നിവരും സംബന്ധിച്ചു.

No comments