Breaking News

സുസ്ഥിരവികസനത്തില്‍ കേരളം മുന്നില്‍; സാമ്പത്തിക സര്‍വ്വേയില്‍ ഒന്നാമത്

 സുസ്ഥിരവികസനത്തില്‍ കേരളം മുന്നില്‍; സാമ്പത്തിക സര്‍വ്വേയില്‍ ഒന്നാമത്

ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതല്‍ കേരളത്തിലും ഡല്‍ഹിയിലുമാണെന്നും സര്‍വ്വേയില്‍ പറയുന്നു (75.3 വയസ്സ്).


നീതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയില്‍ ഒന്നാമതെത്തി കേരളം. സൂചികയില്‍ 75 സ്‌കോര്‍ നേടി ആയോഗിന്റെ സാമ്പത്തിക സര്‍വ്വേയിലാണ് കേരളം മുന്നിലെത്തിയത്. തമിഴ്നാട്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സര്‍വ്വേയില്‍ രണ്ടാം സ്ഥാനത്തെത്തി.

ഗോവ, ഉത്തരാഖണ്ഡ്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ പിന്നിലുള്ളത്. കേന്ദ്രഭരണപ്രദേശങ്ങളില്‍ ചണ്ഡീഗഢാണ് സൂചികയില്‍ മുന്നില്‍.

നിലവാരമുള്ള ശൗചാലയങ്ങളുള്ള വീടുകള്‍, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശുമരണനിരക്ക് എന്നിവയില്‍ കേരളം മുന്നിലാണ്. ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതല്‍ കേരളത്തിലും ഡല്‍ഹിയിലുമാണെന്നും സര്‍വ്വേയില്‍ പറയുന്നു (75.3 വയസ്സ്).

സംസ്ഥാനത്ത് 98.2 ശതമാനം വീടുകളിലും മികച്ച ശൗചാലയങ്ങളുണ്ട്. എന്നാല്‍ 70 ശതമാനമാണ് ദേശീയ ശരാശരി. ഏറ്റവും പിന്നിലുള്ള ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഇവ 26, 25 ശതമാനം വീതമാണ്.

ഉത്തര്‍പ്രദേശില്‍ 2015-16ല്‍ 68.8 ശതമാനമുണ്ടായിരുന്നത് ഇപ്പോള്‍ 36.4 ശതമാനമായി കുറഞ്ഞതായും സര്‍വ്വേയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2014 ഒക്ടോബര്‍ രണ്ടിന് ശുചിത്വഭാരത പദ്ധതിയില്‍ കഴിഞ്ഞ ഡിസംബര്‍ വരെ 10.86 കോടി ശൗചാലയങ്ങള്‍ രാജ്യത്തുണ്ടാക്കി.

No comments