ജനപ്രിയ നഗരം…! ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ അവധി ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്നത് ദുബായ്‌യില്‍
ജനപ്രിയ നഗരം…! ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ അവധി ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്നത് ദുബായ്‌യില്‍
ദുബായ്: ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ അവധി ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്നത് ദുബായ്‌യില്‍ എന്ന് റിപ്പോര്‍ട്ടുകള്‍. പ്രീമിയര്‍ഇന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരമാണിത്.
ലോകത്ത് ഏറ്റവും കൂടുതല്‍ രാജ്യക്കാര്‍ അവധി ആഘോഷിക്കാനോ സമയം ചെലവിടാനോ ആഗ്രഹിക്കുന്ന നഗരങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ദുബായ്. 21 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അവരുടെ സമയം ചെലവിടാന്‍ ആഗ്രഹിക്കുന്ന നഗരമായി കാണുന്നത് ദുബായ് ആണ്.
തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്ത് 16 രാജ്യങ്ങളില്‍ നിന്നുള്ളര്‍ക്ക് താല്‍പര്യം ഫ്രാന്‍സിലെ പാരിസ് നഗരമാണ്. ഗൂഗിള്‍ സെര്‍ച്ചിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നഗരങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

No comments