കാസ്രോട് ബ്ലാസ്‌റ്റേഴ്സ് ക്രിക്കറ്റ് ടീമിന് ദുബായ് അൽ മിസ്മ്പാർ സ്പോൺസർ ചെയ്ത ജേഴ്‌സി പ്രകാശനം ചെയ്തു
കാസ്രോട് ബ്ലാസ്‌റ്റേഴ്സ് ക്രിക്കറ്റ് ടീമിന് ദുബായ് അൽ മിസ്മ്പാർ സ്പോൺസർ ചെയ്ത ജേഴ്‌സി പ്രകാശനം ചെയ്തു
ജീവകാരുണ്യ മേഖലയിലെ നിറ സാന്നിധ്യമായ അബ്ദുള്ള ഹസ്സന്‍ സഹീദ് അൽ ഹുസ്സൈനിയും ദുബായിലെ പ്രമുഖ നിയമ വിദഗ്ധൻ അഡ്വക്കേറ്റ് താരിഖ് താബിത്ത് സംയുക്തമായി നിർവഹിച്ചു
ദുബായിലെ പ്രമുഖ ക്രിക്കറ്റ് ടീമായ കാസ്രോട് ബ്ലാസ്‌റ്റേഴ്സിന്റെ അൽ മിസ്മ്പാർ സ്പോൺസർ ചെയ്ത ജേഴ്‌സിയുടെ പ്രകാശനം പ്രമുഖ അറബ് വ്യക്തിത്വവും ജീവകാരുണ്യ മേഖലയിലെ നിറ സാന്നിധ്യനുമായ അബ്ദുള്ള ഹസ്സന്‍ സഹീദ് അൽ ഹുസ്സൈനിയും ദുബായിലെ പ്രമുഖ നിയമ വിദഗ്ധൻ അഡ്വക്കേറ്റ് താരിഖ് താബിത്ത് സംയുക്തമായി നിർവഹിച്ചു.
അൽ ഖുസൈസിലുള്ള ടോപ് കഫേ റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ കാസ്രോട് ബ്ലാസ്‌റ്റേസിന്റെ ക്യാപ്റ്റൻ അർഷാദ് ഉദുമ വൈസ് ക്യാപ്റ്റൻ ആഷിഖ് ബദറു മാളിക, അൽത്താഫ് ഉദുമ, സവാദ്, നസിർ, സഫ്‌വാൻ സൈഫു യൂനസ്, മൊഗ്രാൽ തുടങ്ങിയവർ സംബന്ധിച്ചു.
പരിപാടി ബദറു മാളിക ഉദ്ഘടനം ചെയ്തു. ഷാഹുൽ തങ്ങൾ സ്വാഗതം പറഞ്ഞു.

No comments