Breaking News

യൂത്ത് കോൺഗ്രസ് മുളിയാർ മണ്ഡലം കമ്മിറ്റി, രാജീവ് പുരസ്ക്കാർ വിതരണവും അനുമോദനവും സംഘടിപ്പിച്ചു

 യൂത്ത് കോൺഗ്രസ് മുളിയാർ മണ്ഡലം കമ്മിറ്റി, രാജീവ് പുരസ്ക്കാർ വിതരണവും അനുമോദനവും സംഘടിപ്പിച്ചു




യൂത്ത് കോൺഗ്രസ് മുളിയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാജീവ് പുരസ്ക്കാർ വിതരണവും അനുമോദനവും ശ്രദ്ധേയമായി.മുളിയാർ പഞ്ചായത്ത് പരിധിയിൽ വരുന്ന കഴിഞ്ഞ ബിരുദ ബിരുദാനന്തര ബിരുദത്തിൽ വിവിധ വിഷയങ്ങളിൽ റാങ്ക്, +2, എസ്. എസ്. എൽ. സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിൽ A+ നേടിയ വിദ്യാർത്ഥിൾ എന്നിവ കരസ്ഥമാക്കി നാടിന് അഭിമാനമായ വിദ്യാർത്ഥികളെ കാസർഗോഡിൻ്റെ എം. പി ബഹു:രാജ്മോഹൻ ഉണ്ണിത്താൻ അനുമോദിച്ചു.യൂത്ത് കോൺഗ്രസ്‌ മുളിയാർ മണ്ഡലം പ്രസിഡന്റ്‌ സുധിഷ് പാത്തനടുക്കം അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബി. പി പ്രദീപ്‌ കുമാർ മുഖ്യാഥി ആയിരുന്നു. യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ മനാഫ് നുള്ളിപ്പാടി, ജില്ലാജനറൽ സെക്രട്ടറി സ്വരാജ്‌ കാനത്തൂർ,കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അശോകൻ മാസ്റ്റർ, DKTF ജില്ലാ പ്രസിഡന്റ്‌ വാസുദേവൻ, മുളിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ ജനാർദ്ദനൻ, ജിതിൻ പുതിയ വീട്, ധന്യരാജ് പയോലം, ഭവിൻ പറച്ചാൽ, റഷീദ് Fab സുധീഷ് പാണൂർ, അശ്വിൻ തീയടുക്കം,സുശാന്ത് പട്ടിക്കോച്ചി,മർസൂഖ് കൊളോട്ട് ശബരിനാഥ് കോടോത്ത് തുടങ്ങിയവർ സംസാരിച്ചു.


No comments